Quantcast

ഏഷ്യന്‍ കപ്പ്: ഇന്ത്യ ഇന്ന് തായ്‍ലന്റിനെ നേരിടും

എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഏഷ്യന്‍ കപ്പില്‍ ഇന്ത്യ പന്ത് തട്ടാനിറങ്ങുന്നത്

MediaOne Logo

Web Desk

  • Published:

    6 Jan 2019 8:17 AM IST

ഏഷ്യന്‍ കപ്പ്: ഇന്ത്യ ഇന്ന് തായ്‍ലന്റിനെ നേരിടും
X

ഏഷ്യന്‍ കപ്പ് ഫുട്ബാളില്‍ ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നു. ആദ്യ മല്‍സരത്തില്‍ തായ്‍ലന്റിനെയാണ് ഇന്ത്യ നേരിടുന്നത്. വൈകുന്നേരം യു.എ.ഇ സമയം അഞ്ചരക്ക് അബൂദബി അല്‍നഹ്‍യാന്‍ സ്റ്റേഡിയത്തിലാണ് മല്‍സരം.

എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഏഷ്യന്‍ കപ്പില്‍ ഇന്ത്യ പന്ത് തട്ടാനിറങ്ങുന്നത്. തായ്‍ലന്റാകട്ടെ 12 വര്‍ഷത്തിന് ശേഷവും. എന്നാല്‍ 2011ലെ ഇന്ത്യയല്ല അബൂദബിയില്‍ കളിക്കാനിറങ്ങുന്നത്. കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റൈന്റെ പരിശീലനത്തില്‍ പന്തടക്കത്തിനും കുതിപ്പിനും മൂര്‍ച്ച കൂട്ടിയ യുവതാര നിരയാണ് ഇന്ത്യയുടെ കൈമുതല്‍. ഏഷ്യന്‍കപ്പില്‍ തന്നെ ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരുള്ള ടീമുകളിലൊന്നാണ് ഇന്ത്യ. അനിരുദ്ധ് ഥാപ്പ, ജെജേ ലാല്‍പെഖുല, മലയാളി താരങ്ങളായ അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്‍ എന്നിവരിലാണ് ആരാധകരുടെ പ്രതീക്ഷ.

സന്നാഹ മല്‍സരത്തില്‍ കരുത്തരായ ഒമാനെയും ചൈനയെയും സമനിലയില്‍ പിടിച്ചുകെട്ടാന്‍ സുനില്‍ ഛേത്രിക്കും സംഘത്തിനും കഴിഞ്ഞു എന്നത് ടീം ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. എന്നാല്‍ ശരവേഗത്തില്‍ കളിക്കുന്ന തായ്‍ലന്റിനെ നിസാരക്കാരായി കാണാനാവില്ല. കന്നിയങ്കം ജയിക്കാന്‍ ഇരു ടീമുകള്‍ക്കും മികച്ച പോരാട്ടം പുറത്തെടുക്കേണ്ടിവരുമെന്ന് ഉറപ്പാണ്.

TAGS :

Next Story