യുവേഫയുടെ മികച്ച താരം വാന്‍ഡിക്ക്
ലയണല്‍ മെസിയേയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെയും പിന്തള്ളിയാണ് നേട്ടം

യൂറോപ്പിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരം ലിവര്‍പൂളിന്റെ വിര്‍ജില്‍ വാന്‍ഡൈക്കിന്. ലയണല്‍ മെസിയേയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെയും പിന്തള്ളിയാണ് നേട്ടം. പുരസ്കാരം നേടുന്ന ആദ്യ പ്രതിരോധ താരമാണ് വാന്‍ഡൈക്ക്. യൂറോപ്പിലെ മികച്ച താരമാകുന്ന ആദ്യ പ്രതിരോധക്കാരനാണ് വാന്‍ഡൈക്ക്. പ്രീമിയര്‍ ലീഗില്‍ കളിച്ച് ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരവും ആദ്യത്തെ നെതര്‍ലാന്‍ഡ്സുകാരനുമാണ് അദ്ദേഹം.
58 ഗോളുകള്‍ അടിച്ചുകൂട്ടി ലയണല്‍ മെസി മികച്ച മുന്നേറ്റ താരമായി. ഡിയോങ് മധ്യനിരക്കാരനും അലിസണ്‍ ബെക്കര്‍ ഗോള്‍കീപ്പറുമായി. 2011 ലാണ് യുവേഫ ഫുട്ബോളര്‍ ഓഫ്ദ ഇയര്‍ പുരസ്കാരം നല്‍കിത്തുടങ്ങുന്നത്. കഴിഞ്ഞ തവണ ലൂക്കാ മോഡ്രിച്ചാണ് ഇരുവരെയും പിന്നിലാക്കി പുരസ്കാരം സ്വന്തമാക്കിയത്. ലിവര്‍പൂള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരാവുകയും പ്രീമിയര്‍ ലീഗില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തപ്പോള്‍ നിര്‍ണായകമായത് വാന്‍ഡൈക്കിന്റെ പ്രകടനമാണ്. പ്രഥമ യുവേഫ നാഷന്‍സ് ലീഗില്‍ നെതര്‍ലാന്റ്സ് ഫൈനലിലെത്തിയതിനു പിന്നിലും താരത്തിന്റെ പ്രകടനം നിര്‍ണായകമായി.
Adjust Story Font
16

