Quantcast

സുബ്രതോ കപ്പ്: കരുത്തരായ ബംഗാളിനെ മൂന്ന് ഗോളിന് തകർത്ത് കേരളം 

സുബ്രതോ കപ്പ് പൂൾ ഇ യിലെ മൂന്നാമത്തെ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ് കരുത്തരായ പശ്ചിമ ബംഗാളിനെ മൂന്ന് ഗോളിന് തകർത്തു

MediaOne Logo

Web Desk 4

  • Published:

    11 Sept 2019 9:38 PM IST

സുബ്രതോ കപ്പ്: കരുത്തരായ ബംഗാളിനെ മൂന്ന് ഗോളിന് തകർത്ത് കേരളം 
X

ഡൽഹി ആരവല്ലിയിലെ പാത്ത് വേയ്സ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന സുബ്രതോ കപ്പ് പൂൾ ഇ യിലെ മൂന്നാമത്തെ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ് കരുത്തരായ പശ്ചിമ ബംഗാളിനെ മൂന്ന് ഗോളിന് തകർത്തു. ബംഗാളിനെതിരെ മനോഹരമായ ഫുട്ബോളാണ് കേരളം കാഴ്ച്ചവെച്ചത്.

കളി തുടങ്ങി അഞ്ചാം മിനുട്ടിൽ ലഭിച്ച കോർണർ കിക്കിൽ ക്യാപ്റ്റൻ നന്ദു കൃഷ്ണയുടെ തകർപ്പൻ ഹെഡ്ഡറിൽ നിന്നാണ് ആദ്യ ഗോൾ ടീം നേടിയത്. പത്താം മിനുട്ടിൽ അബ്ദുൾ ഫാഹിസ് നേടിയ ഗോളിലൂടെ ആദ്യ പകുതിയിൽ 2-0 എന്ന നിലയിൽ കേരളം മുമ്പിലെത്തി. രണ്ടാം പകുതി തുടങ്ങി ആദ്യ മിനുട്ടിൽ തന്നെ മുഹമ്മദ് റോഷൽ നേടിയ അതിമനോഹരമായ ഗോളിലൂടെ കേരളം പട്ടിക പൂർത്തിയാക്കി.

ഇരു പകുതിയിലും കേരള ടീമിനായിരുന്നു കളിയിലെ മേധാവിത്തം. നിരവധി തുറന്ന അവസരങ്ങൾ കേരള ടീമിന് കിട്ടിയിരുന്നെങ്കിലും നിർഭാഗ്യവശാൽ ഗോളാക്കി മാറ്റാൻ സാധിച്ചില്ല. പൂൾ ഇയിലെ അവസാന മത്സരത്തിൽ കേരളം നാളെ വൈകീട്ട് നാല് മണിക്ക് ബംഗ്ലാദേശ് എയർ ഫോഴ്സ് ടീമിനെ നേരിടും.

TAGS :

Next Story