Quantcast

മ്യൂണിക്കിന്‍റെ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നടിഞ്ഞ് ബാഴ്സ; തോല്‍വി എട്ട് ഗോളുകള്‍ക്ക്

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മൂണിക്കിനെ നേരിട്ട ബാഴ്സലോണ നേരിട്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വി

MediaOne Logo

  • Published:

    15 Aug 2020 1:53 AM GMT

മ്യൂണിക്കിന്‍റെ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നടിഞ്ഞ് ബാഴ്സ; തോല്‍വി എട്ട് ഗോളുകള്‍ക്ക്
X

യുവേഫാ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണക്ക് കനത്ത തോല്‍വി. രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് ബയേണ്‍ മൂണിക്കാണ് ബാഴ്സയെ പരാജയപ്പെടുത്തിയത്. ജയത്തോടെ ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ പ്രവേശിച്ചു.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മൂണിക്കിനെ നേരിട്ട ബാഴ്സലോണ നേരിട്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വി. ലിസ്ബണില്‍ കണ്ടത് ബയേണിന്‍റെ മാജിക് മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ മുള്ളര്‍ ബാഴ്സയുടെ വല കുലുക്കി. ഏഴാം മിനുട്ടില്‍ ബാഴ്സലോണ സമനില പിടിച്ചെങ്കിലും പിന്നീടങ്ങോട്ട് ബയേണിന്‍റെ പിടിയില്‍ നിന്നും രക്ഷപ്പെടാനായില്ല. ആദ്യ പകുതിയില്‍ തന്നെ ബയേണിന്‍റെ നാല് ഗോളുകള്‍.

57 ആം മിനുട്ടില്‍ സുവാരസിലൂടെ ബാഴ്സ രണ്ടാം ഗോള്‍ നേടി. തൊട്ടുപിന്നാലെ ബയേണിന്‍റെ അഞ്ചാം ഗോള്‍. പിന്നീടങ്ങോട്ട് മൂന്നു തവണ ബാഴ്സയുടെ വല കുലുങ്ങി. ലഭിച്ച അവസരങ്ങള്‍ ലക്ഷ്യ സ്ഥാനത്തെത്തിക്കാന്‍ മെസ്സിക്കും സാധിക്കാതായതോടെ ബാഴ്സ തോല്‍വി സമ്മതിച്ചു. കളി അവസാനിച്ചപ്പോള്‍ 8-2 ന് ബയേണ്‍ സെമി ഫൈനലിലേക്ക്. സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ലിയോണും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ബയേണ്‍ നേരിടും.

TAGS :

Next Story