Quantcast

ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രമെഴുതി പി.എസ്​.ജി, സുല്‍ത്താനും സംഘവും ഫൈനലില്‍

ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ജര്‍മ്മന്‍ പടയുടെ വിജയം.

MediaOne Logo

  • Published:

    19 Aug 2020 4:54 AM GMT

ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രമെഴുതി പി.എസ്​.ജി, സുല്‍ത്താനും സംഘവും ഫൈനലില്‍
X

ചാമ്പ്യന്‍സ് ലീഗ് ആദ്യ സെമിയില്‍ ജര്‍മ്മന്‍ ക്ലബായ ലീപ്‌സിഷിനെ പരാജയപ്പെടുത്തി പി.എസ്.ജി ഫൈനലില്‍. ബെന്‍ഫിക്കയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാദിയോ ദേ ലൂസില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പടയുടെ വിജയം. ഇതാദ്യമായാണ് പി.എസ്​.ജി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലേക്കു യോഗ്യത നേടിയത്.

മത്സരത്തിന്​ കിക്കോഫ്​ മുഴങ്ങിയതുമുതല്‍ മൈതാനത്ത്​ ആധിപത്യം തുടങ്ങിയ പി.എസ്​.ജി ലീപ്‌സിഷിനെ വരിഞ്ഞുമുറുക്കി. 13-ാം മിനിറ്റില്‍ തന്നെ ഇതിന് ഫലം കണ്ടു. നെയ്മറെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീക്കിക്കില്‍ നിന്നായിരുന്നു ​ഗോള്‍. എയ്ഞ്ചല്‍ ഡി മരിയ എടുത്ത ഫ്രീക്കിക്കില്‍ ഉയര്‍ന്നുചാടി തലനീട്ടിയ മാര്‍ക്വിനോസ് പന്ത് ലീപ്‌സിഷിന്‍റെ പോസ്റ്റിലേക്ക്, പി.എസ്​.ജിയുടെ അദ്യ ഗോള്‍. പിന്നീട് പ്രതിരോധത്തിലൂന്നി കളിച്ച ലീപ്‌സിഷിന്‍റെ നെഞ്ചിലേക്ക് വീണ്ടും നിറയൊഴിക്കാനുള്ള നിയോഗം എയ്ഞ്ചല്‍ ഡി മരിയക്കായിരുന്നു. 42ാം മിനിറ്റില്‍ ബോക്​സിനുള്ളിലേക്ക്​ വീണുകിട്ടിയ പന്ത്​ അനായാസം വലയിലെത്തിച്ച്‌​ എയ്​ഞ്ചല്‍ ഡി മരിയ ലീഡ്​ രണ്ടാക്കി ഉയര്‍ത്തി. അറ്റലാന്റയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ സസ്‌പെന്‍ഷന്‍ കാരണം പുറത്തിരിക്കേണ്ടി വന്ന ഡി മരിയ ഗംഭീര തിരിച്ചുവരവാണ് ലീപ്‌സിഷിനെതിരേ നടത്തിയത്.

55-ാം മിനുട്ടില്‍ പി.എസ്.ജിക്കായി യുവാന്‍ ബെര്‍നറ്റ് പട്ടിക പൂര്‍ത്തിയാക്കി. രണ്ട് അസിസ്റ്റും ഒരു ഗോളും കൊണ്ട് ഡിമരിയ കളം നിറഞ്ഞപ്പോള്‍ സൂപ്പര്‍ ഡ്രിബിളുകള്‍ കൊണ്ട് നെയ്മറും പിഎസ്ജിയെ നയിച്ചു.

കളിയുടെ സര്‍വ്വധിപത്യവും പി.എസ്​.ജിക്കായിരുന്നു. ഞായറാഴ്ച നടക്കുന്ന മത്സരത്തിലെ ജര്‍മന്‍ ജേതാക്കളായ ബയേണ്‍ മ്യൂണിക്കും ഫ്രഞ്ച് ടീം ഒളിംപിക് ലിയോണും തമ്മിലുള്ള കളിയിലെ വിജയികളാണ് പി.എസ്​.ജി ഫെെനലില്‍ നേരിടുക.

TAGS :

Next Story