Quantcast

അങ്ങനെ അതും ഗുദാ വഹാ... ബാഴ്സയെ ട്രോളി സോഷ്യല്‍ മീഡിയ

കളി ന്യൂ കാമ്പില്‍ തീര്‍ന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ കളി ചര്‍ച്ചകള്‍ പരോഗമിക്കുകയാണ്

MediaOne Logo

  • Published:

    25 Oct 2020 10:44 AM IST

അങ്ങനെ അതും ഗുദാ വഹാ... ബാഴ്സയെ ട്രോളി സോഷ്യല്‍ മീഡിയ
X

കാലം കുറേയായുള്ള ബാഴ്‌സയുടെ കഷ്ടകാലത്തിന് അവസാനമാകുന്നില്ല. ഒടുവിലായി നടന്ന എല്‍ക്ലാസിക്കോയിലും ദയനീയമായി പരാജയപ്പെട്ടതോടെ കട്ട ബാഴ്‌സ ആരാധകന്‍ പോലും കലിപ്പിലാണ്. മെസിയൊന്നും ചിത്രത്തിലേ ഉണ്ടായിരുന്നില്ല. റയല്‍ മാഡ്രിഡിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കയിരുന്നു സ്വന്തം തട്ടകമായ ന്യൂ കാമ്പില്‍ ബാഴ്‌സലോണ തോറ്റത്. ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്ന 13 പോയിന്റുമായി ലീഗില്‍ റയല്‍ ഒന്നാമതെത്തി.

കളി ന്യൂ കാമ്പില്‍ തീര്‍ന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ കളി ചര്‍ച്ചകള്‍ പരോഗമിക്കുകയാണ്. സംഗതി ട്രോളന്‍മാരും ഏറ്റെടുത്തതോടെ ഓണ്‍ലൈന്‍ കളി പൊടിപാറി. തോല്‍വിയുടെ നിരാശയിലിരിക്കുന്ന മെസി-ബാഴ്‌സ ആരാധകരെ ഉന്നമിട്ടുള്ള ട്രോളുകളാണ് ഫുട്‌ബോള്‍ ഗ്രൂപ്പുകളിലും ട്രോള്‍ പേജുകളിലും നിറയുന്നത്.

പുതിയ പരിശീലകന് കീഴിലും തുടരുന്ന ടീമിന്റെ ഫോമില്ലായ്മയേയും, തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന മത്സരങ്ങളുമാണ് ആരാധകരെ വിഷമത്തിലാക്കുന്നത്. ഏത് പരാജയത്തിലും മെസിയേയും ബാഴ്‌സയേയും പിന്തുണക്കുന്ന കട്ട ബാഴ്‌സ ആരാധകരെ ഉന്നമിട്ടുള്ളതാണ് പുറത്തിറങ്ങിയിട്ടുള്ള ട്രോളുകള്‍ അധികവും.

TAGS :

Next Story