Quantcast

ഖത്തര്‍ ലോകകപ്പ്; യോഗ്യത റൗണ്ടില്‍ ബ്രസീലിനും അർജന്‍റീനക്കും ഇരട്ട ഗോള്‍ ജയം

ബ്രസീൽ ഉറുഗ്വേയും അർജന്‍റീന പെറുവിനെയുമാണ് മറുപടിയില്ലാത്ത 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്

MediaOne Logo

  • Published:

    18 Nov 2020 3:49 AM GMT

ഖത്തര്‍ ലോകകപ്പ്; യോഗ്യത റൗണ്ടില്‍ ബ്രസീലിനും അർജന്‍റീനക്കും ഇരട്ട ഗോള്‍ ജയം
X

2022 ഖത്തര്‍ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ബ്രസീലിനും അർജന്‍റീനക്കും ഇരട്ട ഗോള്‍ ജയം . ബ്രസീൽ ഉറുഗ്വേയും അർജന്‍റീന പെറുവിനെയുമാണ് മറുപടിയില്ലാത്ത 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത് . കളിയുടെ മുപ്പത്തിനാലാം മിനുട്ടിൽ ആർതറും നാൽപ്പത്തിയഞ്ചാം മിനുട്ടിൽ റിച്ചാൽസനുമാണ് ബ്രസീലിനായി വല കുലുക്കിയത്.

സൂപ്പർ താരങ്ങളായ നെയ്മറും സുവാരസും ഇല്ലാതെയാണ് ബ്രസീൽ ഉറുഗ്വെ പോരാട്ടം നടന്നത് . തുടർച്ചയായ നാലാം ജയത്തോടെ ബ്രസീൽ ഒന്നാം സ്ഥാനം ഭദ്രമാക്കി. പെറുവിനെ തോൽപ്പിച്ച് രണ്ടാം സ്ഥാനത്തെത്തിയ അർജന്‍റീനക്കായി നിക്കോളാസ് ഗോൺസാലസും മാർട്ടിനസുമാണ് ഗോള്‍ നേടിയത്.

TAGS :

Next Story