Quantcast

ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ ഫിഫ്റ്റി, രണ്ടാം മത്സരത്തില്‍ സെഞ്ച്വറി; പൂനെയില്‍ 'രാഹുല്‍ ഷോ'

രക്ഷകനായി രാഹുല്‍; ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറിയുമായി കെ.എല്‍ രാഹുല്‍

MediaOne Logo

Web Desk

  • Published:

    26 March 2021 11:10 AM GMT

ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ ഫിഫ്റ്റി, രണ്ടാം മത്സരത്തില്‍ സെഞ്ച്വറി; പൂനെയില്‍ രാഹുല്‍ ഷോ
X

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേട്ടവുമായി കെ.എല്‍ രാഹുല്‍. ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിക്ക് പിന്നാലെയാണ് രണ്ടാം ഏകദിനത്തില്‍ കെ.എല്‍ രാഹുലിന്‍റെ സെഞ്ച്വറി പ്രകടനം. ഇന്ത്യ തകര്‍ച്ച നേരിട്ടിടത്തുനിന്ന് ക്യാപ്റ്റന്‍ കോഹ്‍ലിയെയും കൂട്ടുപിടിച്ചുകൊണ്ട് മികച്ച ഇന്നിങ്സാണ് രാഹുല്‍ കാഴ്ചവെച്ചത്. 106 പന്തില്‍ ആറ് ബൌണ്ടറിയും രണ്ട് സിക്സറുമടക്കമായിരുന്നു രാഹുലിന്‍റെ സെഞ്ച്വറി നേട്ടം. രാജ്യാന്തര കരിയറിലെ തന്‍റെ അഞ്ചാം സെഞ്ച്വറിയാണ് പൂനെയില്‍ രാഹുല്‍ കുറിച്ചത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 43 ഓവറില്‍ 258 റണ്‍സെടുത്തിട്ടുണ്ട്. രാഹുലും ഋഷഭ് പന്തുമാണ് ക്രീസില്‍.

ഇന്ത്യന്‍ ഇന്നിങ്സിന്‍റെ തുടക്കത്തില്‍ തന്നെ കഴിഞ്ഞ കളിയിലെ ടോപ്സ്കോററായ ശിഖര്‍ ധവാനെ ഇന്ത്യക്ക് നഷ്ടമായി. സ്കോര്‍ ബോര്‍ഡില്‍ ഇന്ത്യന്‍ സ്കോര്‍ ഒന്‍പത് റണ്‍സെത്തി നില്‍ക്കെയാണ് റീസ് ടോപ്ലിക്ക് വിക്കറ്റ് നല്‍കി ധവാന്‍ മടങ്ങുന്നത്. അധികം വൈകാതെ തന്നെ മറ്റൊരു ഓപ്പണറായ രോഹിതും മടങ്ങി. 25 റണ്‍സെടുത്ത രോഹിത് സാം കറന്‍റെ ബോളില്‍ ആദില്‍ റഷീദിന് ക്യാച്ച് നല്‍കിയാണ് വിക്കറ്റായത്. ഇന്നിങ്സിനെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. മോശം പന്തുകളെ ആക്രമിച്ചും നല്ല പന്തുകളെ പ്രതിരോധിച്ചും സമയോചിതമായ പാര്‍ട്ണര്‍ഷിപ്പിലൂടെ ഇരുവരും ഇന്ത്യന്‍ ഇന്നിങ്സിനെ താങ്ങി നിര്‍ത്തി. കോഹ്‍ലി 62 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ചപ്പോള്‍ രാഹുല്‍ 66 ബോളില്‍ അര്‍ധ ശതകം കണ്ടെത്തി. ഇരുവരും ചേര്‍ന്ന് 121 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. മികച്ച കൂട്ടുകെട്ടിലൂടെ മുന്നോട്ടുപോയ ഇന്ത്യന്‍ ഇന്നിങ്സില്‍ കോഹ്‍ലിയുടെ വിക്കറ്റ് പിഴുത് ഇംഗ്ലണ്ടിന് ബ്രേക് ത്രൂ നല്‍കിയത് ആദില്‍ റഷീദ് ആണ്. വ്യക്തിഗത സ്കോര്‍ 66ഇല്‍ എത്തിനില്‍ക്കേ ആദില്‍ റഷീദിന്‍റെ പന്തില്‍ ജോസ് ബട്‍ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് കോഹ്‍ലി മടങ്ങിയത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story