Quantcast

മില്യണ്‍ ഡോളര്‍ വിക്കറ്റ്; സ്റ്റോക്സ് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ക്യാമ്പിലെ ആഘോഷം, വൈറല്‍ വീഡിയോ കാണാം

നടരാജന്‍റെ ബൌളില്‍ ബൌണ്ടറിക്കരികെ ധവാന് ക്യാച്ച് നല്‍കിയായിരുന്നു സ്റ്റോക്സിന്‍റെ മടക്കം.

MediaOne Logo

Web Desk

  • Published:

    28 March 2021 2:24 PM GMT

മില്യണ്‍ ഡോളര്‍ വിക്കറ്റ്; സ്റ്റോക്സ് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ക്യാമ്പിലെ ആഘോഷം, വൈറല്‍ വീഡിയോ കാണാം
X

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ബെന്‍ സ്റ്റോക്സിന്‍റെ വിക്കറ്റ് നേടിയതിന് ശേഷമുള്ള ഇന്ത്യന്‍ താരങ്ങളുടെ ആഘോഷം വൈറലാകുന്നു. ഏതൊരു ബൌളിങ് നിരയെയും തച്ചുതകര്‍ക്കാന്‍ ശേഷിയുള്ള സ്റ്റോക്സിന്‍റെ വിക്കറ്റിന് അത്രയധികം വിലയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ആഘോഷ പ്രകടനം.

ഇംഗ്ലണ്ട് ഇന്നിങ്സിലെ പത്താം ഓവറിലായിരുന്നു നാടകീയമായ ആഘോഷ നിമിഷങ്ങള്‍. നടരാജന്‍റെ ബൌളില്‍ ബൌണ്ടറിക്കരികെ ധവാന് ക്യാച്ച് നല്‍കിയായിരുന്നു സ്റ്റോക്സിന്‍റെ മടക്കം. 35 റണ്‍സുമായി സ്റ്റോക്സ് പുറത്താകുമ്പോഴേക്കും ഇന്ത്യന്‍ താരങ്ങള്‍ ആഘോഷം തുടങ്ങിയിരുന്നു.

Different shades of celebration 😎😀👏👍 All smiles in the #TeamIndia camp after Ben Stokes' dismissal. #INDvENG Paytm

Different shades of celebration 😎😀👏👍 All smiles in the #TeamIndia camp after Ben Stokes' dismissal. #INDvENG Paytm Follow the match 👉 bit.ly/Ind-v-Eng3rdODI

Posted by Indian Cricket Team on Sunday, March 28, 2021

കഴിഞ്ഞ കളിയില്‍ ഇന്ത്യയെ തലങ്ങും വിലങ്ങും അടിച്ചതിന് പകരം വീട്ടിയതിന്‍റെ വികാര പ്രകടനം കൂടിയായിരുന്നു ഇന്ത്യന്‍ ടീമിന്‍റേത്. 52 പന്തില്‍ നാല് ബൌണ്ടറിയും 10 സിക്സറുകളും ഉള്‍പ്പടെ 99 റണ്‍സാണ് സ്റ്റോക്സ് കഴിഞ്ഞ കളിയില്‍ അടിച്ചു കൂട്ടിയത്. അതുകൊണ്ടു തന്നെ ക്യാച്ചെടുത്ത ധവാനും ഫീല്‍ഡ് ചെയ്തുകൊണ്ടിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയും വിക്കറ്റെടുത്ത നടരാജനും ക്യാപ്റ്റന്‍ കോഹ്‍ലിയുമടക്കം എല്ലാവരും കളം ആഘോഷമാക്കി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story