Quantcast

'എപ്പോഴത്തേതിലും ചെറുപ്പമാണ് ഞാനിപ്പോള്‍' എബി ഡി വില്ലിയേഴ്‌സ്

മുംബൈയും ബാംഗ്ലൂരും തമ്മിലാണ് ആദ്യ പോരാട്ടം. ഉദ്ഘാടന മത്സരത്തിന്‍റെ തയ്യാറെടുപ്പിനിടെയാണ് ഡിവില്ലിയേഴ്സിന്‍റെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    9 April 2021 11:34 AM GMT

എപ്പോഴത്തേതിലും ചെറുപ്പമാണ് ഞാനിപ്പോള്‍ എബി ഡി വില്ലിയേഴ്‌സ്
X

ഐ.പി.എല്‍ 2021 സീസണിന് ഇന്ന് കൊടിയേറാനിരിക്കേ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് റോയല്‍ ചാലഞ്ചേഴ്സ് സൂപ്പര്‍ താരം എ ബി ഡി വില്ലിയേഴ്സ്. മുംബൈയും ബാംഗ്ലൂരും തമ്മിലാണ് ആദ്യ പോരാട്ടം. ഉദ്ഘാടന മത്സരത്തിന്‍റെ തയ്യാറെടുപ്പിനിടെയാണ് ഡിവില്ലിയേഴ്സിന്‍റെ പ്രതികരണം

ഏപ്രില്‍ ഒന്നിന് ബാംഗ്ലൂര്‍ ക്യാമ്പിലെത്തിയ താരം ഏഴ് ദിവസത്തെ ക്വാറന്‍റൈന് ശേഷമാണ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. എപ്പോഴത്തേതിനേക്കാളും ചെറുപ്പമാണെന്ന പ്രതീതിയാണ് തനിക്കിപ്പോഴെന്നായിരുന്നു ഡിവില്ലിയേഴ്സിന്‍റെ പ്രതികരണം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം ഐ.പി.എല്ലില്‍ മാത്രമാണ് കളിക്കുന്നത്. മറ്റൊരു ക്രിക്കറ്റിലും സജീവമല്ല എന്ന കാര്യം പരിഗണിക്കുമ്പോള്‍ മാച്ച് പ്രാക്ടീസിന് കുറവുണ്ടാകില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഡിവില്ലിയേഴ്സ്.

പ്രതിഭകളും ആരാധക പിന്തുണയുമെല്ലാം ഉണ്ടെങ്കിലും ഇതുവരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കൈയ്യെത്താ ദൂരത്താണ് ഐ.പി.എല്‍ കിരീട നേട്ടം. ഇത്തവണയെങ്കിലും ആ നിര്‍ഭാഗ്യത്തെ മറികടക്കാന്‍ കഴിയുമെന്ന് വിശ്വാസത്തിലാണ് ടീം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story