Quantcast

'അവന്‍റെ കളി കാണാന്‍ പണംകൊടുത്താലും മുതലാവും'; ഇന്ത്യന്‍ താരത്തെ വാനോളം പുകഴ്ത്തി ഗില്‍ക്രിസ്റ്റ്

ചെപ്പോക്ക് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ വിജയത്തിന് ശേഷമാണ് ഗില്‍ക്രിസ്റ്റിന്‍റെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    23 Sept 2024 3:35 PM IST

അവന്‍റെ കളി കാണാന്‍ പണംകൊടുത്താലും മുതലാവും; ഇന്ത്യന്‍ താരത്തെ വാനോളം പുകഴ്ത്തി ഗില്‍ക്രിസ്റ്റ്
X

ചെപ്പോക്കില്‍ ബംഗ്ലാദേശിനെ ഇന്ത്യ നിഷ്പ്രഭമാക്കുമ്പോൾ വിജയശിൽപികളുടെ കൂട്ടത്തിൽ ഋഷഭ് പന്തിന്റെ പേര് ആദ്യം തന്നെയുണ്ടായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ കൂറ്റൻ ലീഡ് പടുത്തുമ്പോൾ അഞ്ചാമനായി ക്രിസിലെത്തി സെഞ്ച്വറി കുറിച്ച പന്തിന്റെ ഇന്നിങ്‌സ് നിർണായകമായി.

128 പന്തിൽ 109 റൺസ് കുറിച്ച പന്ത് ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. നാല് സിക്‌സും 13 ഫോറും അയാളുടെ ബാറ്റിൽ നിന്ന് പ്രവഹിച്ചു. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഏറെ നാളത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ പന്ത് തന്റെ കംബാക്ക് രാജകീയമാക്കി. 634 ദിവസങ്ങൾക്ക് ശേഷമാണ് പന്തിന്റെ ബാറ്റിൽ നിന്നൊരു സെഞ്ച്വറി പിറന്നത്. ഇപ്പോഴിതാ പന്തിനെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് ബാറ്റിങ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്. പന്തിന്‍റെ കളി കാണാന്‍ താന്‍ പണം കൊടുത്ത് പോവുമെന്ന് ഗില്‍ക്രിസ്റ്റ് പറഞ്ഞു.

''റിഷഭ് പന്ത് ക്രിക്കറ്റ് കളിക്കുന്നത് കാണാൻ ഞാൻ സന്തോഷത്തോടെ പണം നൽകും. പ്രതിസന്ധിക്കയങ്ങളെ അതിജീവിച്ച് മൈതാനത്തേക്ക് തിരിച്ചെത്തിയ അവൻ എത്ര മനോഹരമായാണിപ്പോൾ ബാറ്റ് വീശുന്നത്. മൈതാനത്തിപ്പോൾ അവൻ ചെയ്യുന്നതൊക്കെ ക്ലാസാണ്. ഗൗരവമേറിയൊരു ബിസിനസിനെ എങ്ങനെ രസകരമായി നടത്താമെന്ന് അവന് നന്നായറിയാം''- ഗിൽക്രിസ്റ്റ് പറഞ്ഞു.

TAGS :

Next Story