Quantcast

ഇവിടെ എല്ലാം പോവും; വൈറലായി അര്‍ജുന്‍റെ ബാറ്റിങ് പരിശീലനം

രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റത്തില്‍ തന്നെ ഗോവക്കായി അര്‍ജുന്‍ സെഞ്ച്വറി നേടിയിരുന്നു

MediaOne Logo

Web Desk

  • Published:

    20 April 2023 4:11 AM GMT

arjun tendulkar
X

മുംബൈ യുവതാരവും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകനുമായ അര്‍ജുന്‍ തെണ്ടുല്‍ക്കറിന് അഭിനന്ദന പ്രവാഹമാണിപ്പോള്‍. ഐ.പി.എല്ലില്‍ സണ്‍ റൈസേഴ്സ് ഹൈദരാബിദിനെതിരായ മത്സരത്തില്‍ നിര്‍ണ്ണായകമായ അവസാന ഓവര്‍ എറിയാനെത്തിയ അര്‍ജുന്‍ ടീമിനെ വിജയ തീരമണച്ചിരുന്നു.

അവസാന ഓവറില്‍ ജയിക്കാന്‍ 20 റണ്‍സ് വേണമെന്നിരിക്കെ വെറും അഞ്ച് റണ്‍സ് മാത്രം വിട്ട് നല്‍‌കി അവസാന വിക്കറ്റും വീഴ്ത്തിയാണ് തെണ്ടുല്‍ക്കര്‍ കളിയവസാനിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി വാഗ്ദാനമാണ് അര്‍ജുന്‍ എന്ന് വിലയിരുത്തുന്നവര്‍ ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ഏറെയാണ്.

ബോളിങ്ങില്‍ മാത്രമല്ല ബാറ്റിങ്ങിലും അര്‍ജുന്‍ തന്‍റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റത്തില്‍ തന്നെ ഗോവക്കായി സെഞ്ച്വറി നേടിയ അര്‍ജുന്‍ മുംബൈക്കായും തന്‍റെ ഓള്‍റൗണ്ടര്‍ മികവ് പുറത്തെടുക്കാനായുള്ള കാത്തിരിപ്പിലാണ്.

കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു വീഡിയോയില്‍ നെറ്റ്സില്‍ ബാറ്റിങ് പരിശീലനം നടത്തുന്ന അര്‍ജുനെയും കാണാം. ഈ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍.

കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരെ ഓപ്പണിങ് സ്പെല്ലിലും അര്‍ജുന്‍ മികച്ച രീതിയില്‍ത്തന്നെ പന്തെറിഞ്ഞിരുന്നു. മത്സരത്തില്‍ 2.5 ഓവറില്‍ വെറും 6.35 റണ്‍സ് എക്കോണമിയില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അര്‍ജുന്‍ ഒരു വിക്കറ്റ് നേടിയത്. അര്‍ജുന്‍റെ ആദ്യ ഐ.പി.എല്‍ വിക്കറ്റ് കൂടിയായിരുന്നു അത്. സണ്‍റൈസേഴ്സിന്‍റെ അവസാന വിക്കറ്റായ ഭൂവനേശ്വര്‍ കുമാറിനെ രോഹിത് ശര്‍മയുടെ കൈയ്യിലെത്തിച്ചാണ് അര്‍ജുന്‍ കന്നി വിക്കറ്റ് നേട്ടം ആഘോഷമാക്കിയത്

TAGS :

Next Story