Quantcast

മടങ്ങി വരവ് ഗംഭീരമാക്കി എം ശ്രീശങ്കർ

ഒന്നര വർഷത്തിന് ശേഷമുള്ള മടങ്ങി വരവിൽ 8 മീറ്റർ ദൂരത്തോടെ സ്വർണ മെഡൽ നേട്ടം

MediaOne Logo

Sports Desk

  • Published:

    12 July 2025 6:55 PM IST

മടങ്ങി വരവ് ഗംഭീരമാക്കി എം ശ്രീശങ്കർ
X

പൂനെ : ഒന്നര വർഷത്തിന് ശേഷമുള്ള മടങ്ങി വരവിൽ 8 മീറ്റർ ദൂരം ചാടി മലയാളി താരം എം ശ്രീശങ്കർ. പൂനെ ഓപ്പൺ അത്‌ലറ്റിക് മീറ്റിലാണ് താരത്തിന്റെ സ്വർണ മെഡൽ നേട്ടം. ഈ സീസണിൽ 8 മീറ്റർ ദൂരം ചാടുന്ന ആദ്യ ഇന്ത്യക്കാരനാണ് ശ്രീശങ്കർ.

2024 പാരീസ് ഒളിമ്പിക്സിന് തൊട്ട് മുമ്പായിരുന്നു താരം പരിക്കേറ്റ് പുറത്ത് പോയത്. ഒഡീഷയുടെ സരുൺ പായ സിംഗിനാണ് വെള്ളി. മലയാളി താരം അമൽ 7.45 മീറ്റർ ദൂരം ചാടി വെങ്കലം സ്വന്തമാക്കി.

TAGS :

Next Story