Quantcast

സമൂഹമാധ്യമങ്ങളിലെ നീരജിന്റെ മൂല്യം 428 കോടി രൂപ; ഇന്‍സ്റ്റഗ്രാമിലെ മെന്‍ഷനുകളില്‍ ഒന്നാമത്

2.9 മില്യണ്‍ തവണയാണ് നീരജിന്റെ പേര് മെന്‍ഷന്‍ ചെയ്യപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    16 Sept 2021 3:23 PM IST

സമൂഹമാധ്യമങ്ങളിലെ നീരജിന്റെ മൂല്യം 428 കോടി രൂപ; ഇന്‍സ്റ്റഗ്രാമിലെ മെന്‍ഷനുകളില്‍ ഒന്നാമത്
X

ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ സമൂഹമാധ്യമങ്ങളിലെ മൂല്യം 428 കോടി രൂപ. സ്വര്‍ണ മെഡല്‍ നേട്ടത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വലിയ കുതിപ്പാണ് നീരജിന്റേത്. സ്വര്‍ണ നേട്ടത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ മെന്‍ഷന്‍ ചെയ്യപ്പെട്ട കായികതാരം നീരജ് ചോപ്രയാണ്.

2.9 മില്യണ്‍ തവണയാണ് നീരജിന്റെ പേര് മെന്‍ഷന്‍ ചെയ്യപ്പെട്ടത്. 1.4 മില്യണ്‍ ഉപയോക്താക്കള്‍ നീരജിന്റെ പേര് ഇന്‍സ്റ്റഗ്രാമില്‍ എഴുതി. ഇതിലൂടെ സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ മീഡിയ എന്നിവിടങ്ങളിലെ റീച്ച് 412 ആയി. ഈ കണക്കുകളെല്ലാം കൂട്ടുമ്പോഴാണ് നീരജിന്റെ സോഷ്യല്‍ മീഡിയയിലെ മൂല്യം 428 കോടി രൂപയാകുന്നത്.

സമൂഹമാധ്യമങ്ങളിലെ ഇന്ററാക്ഷന്‍സിലും റീച്ചിലും വലിയ നേട്ടം സ്വന്തമാക്കിയ കെ എല്‍ രാഹുല്‍ ,ഋഷഭ് പന്ത് എന്നിവരെ നീരജ് ഇതിനോടകം തന്നെ മറികടന്നിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 4.4 മില്യണ്‍ ഫോളോവേഴ്‌സ് ആണ് നീരജിനുള്ളത്.

TAGS :

Next Story