Quantcast

ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റണിൽ പി വി സിന്ധുവിന് ജയം

പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം എച്ച്.എസ് പ്രണോയി അപ്രതീക്ഷിത തോൽവിയേറ്റുവാങ്ങി

MediaOne Logo

Web Desk

  • Published:

    6 March 2024 4:28 PM GMT

ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റണിൽ പി വി സിന്ധുവിന് ജയം
X

പാരീസ്: ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ ഇന്ത്യയുടെ പി വി സിന്ധുവിന് ജയം. വനിതാ സിംഗിൾസിൽ കനേഡിയൻ താരം മിഷേൽ ലീയെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയാണ് റൗണ്ട് ഓഫ് 16ൽ പ്രവേശിച്ചത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു സിന്ധുവിന്റെ ശക്തമായ തിരിച്ചുവരവ്. (സ്‌കോർ 20-22, 22-20,21-19)

മറ്റൊരു മത്സരത്തിൽ കിഡമ്പി ശ്രീകാന്തും ജയത്തോടെ ഫ്രഞ്ച് ഓപ്പണിൽ മുന്നേറി. ഡൗ ടിയേൻ ചേനിനെയാണ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടക്കിയത്. (സ്‌കോർ 21-15,20-22,21-8)

അതേസമയം, മറ്റൊരു പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം എച്ച്.എസ് പ്രണോയി അപ്രതീക്ഷിത തോൽവിയേറ്റുവാങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. ചൈനീസ് താരം ലു ഗാവാൻസുവാണ് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയത്. സ്‌കോർ(21-17, 21-17).

TAGS :

Next Story