Quantcast

ആസ്‌ത്രേലിയൻ ഓപ്പൺ: ബാഡ്മിന്റണിന്റെ സെമി ഫൈനലിൽ ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടും

പുരുഷ സിംഗിൾസ് സെമി ഫൈനലിൽ ഇന്ത്യൻ താരങ്ങളായ എച്ച്എസ് പ്രണോയിയും പ്രിയാൻഷു രജാവത്തുമാണ് ഏറ്റുമുട്ടുക

MediaOne Logo

Sports Desk

  • Published:

    5 Aug 2023 7:01 AM IST

ആസ്‌ത്രേലിയൻ ഓപ്പൺ: ബാഡ്മിന്റണിന്റെ സെമി ഫൈനലിൽ ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടും
X
സിഡ്നിയിൽ നടക്കുന്ന ആസ്‌ത്രേലിയൻ ഓപ്പൺ ബാഡ്മിന്റണിന്റെ പുരുഷ സിംഗിൾസ് സെമി ഫൈനലിൽ ഇന്ത്യൻ താരങ്ങളായ എച്ച്എസ് പ്രണോയിയും പ്രിയാൻഷു രജാവത്തും ഏറ്റുമുട്ടും.

ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ പ്രണോയ് ലോക രണ്ടാം നമ്പർ താരം ആന്റണി ജിൻറിംഗിനെ 73 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ 16-21, 21-17, 21-14 എന്ന സ്‌കോറിന് തോൽപിച്ചപ്പോൾ മുൻ ലോക ഒന്നാം നമ്പർ താരമായ ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തിനെ നേരിട്ടുള്ള ഗെയിമുകൾക്ക് അട്ടിമറിച്ചാണ് പ്രിയാൻഷു സെമിയിൽ കടന്നത്.

Indian players HS Prannoy and Priyanshu Rajawat to clash in men's singles semi-finals of Australian Open Badminton

Next Story