Quantcast

ഏഷ്യൻ ഗെയിംസ്: ബാഡ്മിന്റണിൽ മെഡലുറപ്പിച്ച് എച്ച്.എസ് പ്രണോയ്

1982-ൽ വെങ്കലം നേടിയ സയ്യിദ് മോദിക്ക് ശേഷം ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ മെഡൽ ഉറപ്പാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രണോയ്.

MediaOne Logo

Web Desk

  • Published:

    5 Oct 2023 12:24 PM IST

HS Prannoy Confirm medal in Badminton
X

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ മെഡലുറപ്പിച്ച് മലയാളി താരം എച്ച്.എസ് പ്രണോയ്. മലേഷ്യയുടെ ലീ സി ജിയയെ 21-16, 21-23, 22-10 എന്ന സ്‌കോറിന് മറികടന്നായിരുന്നു പ്രണോയിയുടെ സെമി പ്രവേശനം. 1982-ൽ വെങ്കലം നേടിയ സയ്യിദ് മോദിക്ക് ശേഷം ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ മെഡൽ ഉറപ്പാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രണോയ്.

അമ്പെയ്ത്തിൽ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിൽ ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ് സ്വാമി, പർനീത് കൗർ എന്നിവരടങ്ങിയ ടീം സ്വർണം നേടി. ഫൈനലിൽ ചൈനീസ് തായ്‌പേയിയെ 230-229 എന്ന സ്‌കോറിന് മറികടന്നായിരുന്നു ഇന്ത്യൻ സംഘത്തിന്റെ കിരീടനേട്ടം. ആദ്യ റൗണ്ടിലും മൂന്നാം റൗണ്ടിലും പിന്നിൽ നിന്ന ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്.

ബാഡ്മിന്റൺ വനിതാ സിംഗിൾസ് ക്വാർട്ടറിൽ പി.വി സിന്ധു ചൈനയുടെ ബിൻജിയാവോയോട് തോ്റ്റ് പുറത്തായി. മാരത്തൺ ഫൈനലിൽ ഇന്ത്യൻ താരം മാൻ സിങ്ങിന് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്.

TAGS :

Next Story