Quantcast

സുവർണ 'സിന്ധൂരം'; ബാഡ്മിന്റണിൽ സ്വർണം പിടിച്ച് പി.പി സിന്ധു

കാലിലെ പരിക്കുമായായിരുന്നു സിന്ധു ഇന്നു കലാശപ്പോരിനിറങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2022-08-08 10:05:56.0

Published:

8 Aug 2022 9:38 AM GMT

സുവർണ സിന്ധൂരം; ബാഡ്മിന്റണിൽ സ്വർണം പിടിച്ച് പി.പി സിന്ധു
X

ബിർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ മെഡൽവേട്ടയ്ക്ക് തുടർന്ന് ഇന്ത്യ. ബാഡ്മിന്റണിൽ പി.വി സിന്ധുവാണ് രാജ്യത്തിന് അവസാനദിനത്തിലെ ആദ്യ സ്വർണം സമ്മാനിച്ചത്. വനിതാ സിംഗിൾസ് ഫൈനലിൽ കനേഡിയൻ താരം മിഷേൽ ലീയെ പരാജയപ്പെടുത്തിയാണ് സിന്ധു സ്വർണം ചൂടിയത്. ഇതോടെ ഇന്ത്യയുടെ സ്വർണനേട്ടം 19 ആയി.

കാലിലെ പരിക്ക് വകവയ്ക്കാതെയായിരുന്നു സിന്ധുവിന്റെ പോരാട്ടം. മിഷേൽ ലീയെ നേരിട്ടുള്ള ഗെയിമുകൾക്ക് ഏകപക്ഷീയമായാണ് സിന്ധു കീഴടക്കിയത്. സ്‌കോർ 21-15, 21-13.

ഒരു രാജ്യാന്തര കായികമാമാങ്കത്തിൽ സിന്ധുവിന്റെ ആദ്യ സ്വർണനേട്ടം കൂടിയാണിത്. കഴിഞ്ഞ തവണ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. 2018ലെ ഏഷ്യൻ ഗെയിംസിലും താരത്തിന് വെള്ളിയാണ് ലഭിച്ചത്. 2016ലെ റിയോ ഒളിംപിക്‌സിൽ വെള്ളിയും കഴിഞ്ഞ ടോക്യോ ഒളിംപിക്‌സിൽ വെങ്കലവുമാണ് ലഭിച്ചത്.

എതിരാളിക്ക് ഒരു അവസരവും നൽകാതെയായിരുന്നു സെമിയിലും ഫൈനലിലും സിന്ധുവിന്റെ ജയം. സെമിയിൽ സിംഗപ്പൂരിന്റെ യോ ജിയാ മിന്നിനെയാണ് തകർത്തത്. ആദ്യ രണ്ട് സെറ്റുകളും സ്വന്തമാക്കിയ സിന്ധു അനായാസമായി ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു.

ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ ഇന്ന് ഇന്ത്യയുടെ ലക്ഷ്യ സെന്നും സ്വർണം ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്നുണ്ട്. മലേഷ്യയുടെ ങ് സി യോങ് ആണ് ലക്ഷ്യയുടെ എതിരാളി.

Summary: PV Sindhu wins Badminton singles Gold Medal in Commonwealth Games 2022

TAGS :

Next Story