ഇന്നെനിക്ക് ഉറക്കമില്ലാത്ത രാത്രി; പ്രമോദ് ഭഗത്

പാരാലിമ്പിക്സ് ബാഡ്മിൻ്റണ്‍ ചാമ്പ്യനായ പ്രമോദിനെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ സന്ദർശിക്കാനെത്തി

MediaOne Logo

haris

  • Updated:

    2021-09-09 04:48:41.0

Published:

9 Sep 2021 4:18 AM GMT

ഇന്നെനിക്ക് ഉറക്കമില്ലാത്ത രാത്രി; പ്രമോദ് ഭഗത്
X

തൻ്റെ ചിരകാലാഭിലാഷം പൂവണിഞ്ഞ സന്തോഷത്തിലാണ് പാരാലിമ്പിക്സ് ബാഡ്മിൻ്റണ്‍ ചാമ്പ്യൻ പ്രമോദ് ഭഗത്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ തന്നെ സന്ദർശിക്കാനെത്തിയതിൻ്റെ ആവേശത്തിലാണ് പ്രമോദ്.

കഴിഞ്ഞ ടോക്യോ പാരാലിമ്പിക്സ് ബാഡ്മിൻ്റണ്‍ സിംഗിൾസിൽ ബ്രിട്ടൻ്റെ ഡാനിയൽ ബീതെലിനെ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് തകർത്താണ് പ്രമോദ് സ്വർണ മെഡൽ നേടിയത്.

'എൻ്റെ ചിരകാലാഭിലാഷമാണ് ഇന്ന് പൂവണിഞ്ഞത്. പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് ഞാനിന്ന്. സച്ചിൻ ഇന്നെന്നോട് പറഞ്ഞ വാക്കുകൾ എപ്പോഴും എൻ്റെ ഹൃദയത്തിലുണ്ടാവും. ആ വാക്കുകൾ ജീവിതകാലം മുഴുവൻ എന്നെ പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കും. ഒരുപാട് നന്ദി സച്ചിൻ. ഇന്നെനിക്ക് ഉറക്കമില്ലാത്ത രാത്രിയാണ്' .പ്രമോദ് ട്വിറ്ററിൽ കുറിച്ചു.TAGS :

Next Story