ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫീൽഡിങ്ങിനിറങ്ങി സുനിൽ ഛേത്രി; വീഡിയോ പങ്കുവെച്ച് ബി.സി.സി.ഐ

ക്രിക്കറ്റർമാരുടെ ഫിറ്റ്‌നസിനെ കുറിച്ചുള്ള ചർച്ചകളും വീഡിയോക്ക് താഴെ പലരും നടത്തുന്നുണ്ട്

MediaOne Logo

Sports Desk

  • Updated:

    2022-05-10 13:39:31.0

Published:

10 May 2022 1:39 PM GMT

ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫീൽഡിങ്ങിനിറങ്ങി സുനിൽ ഛേത്രി; വീഡിയോ പങ്കുവെച്ച് ബി.സി.സി.ഐ
X

ബംഗളൂരു: ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫീൽഡിങ്ങിനിറങ്ങി ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ താരം ഫീൽഡിങ് നടത്തുന്ന വീഡിയോ ബി.സി.സി.ഐ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ്.

'എൻ.സി.എയുടെ അയൽവാസി, ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റനും ഇതിഹാസവുമായ സുനിൽ ഛേത്രി ഞായറാഴ്ച വൈകീട്ട് നടന്ന ഗംഭീര ഫീൽഡിങ് മത്സരത്തിൽ പങ്കെടുത്തു. നോർത്ത് ഈസ്റ്റിലെയും ആഭ്യന്തര മത്സരങ്ങളിലെയും പുതുതാരങ്ങളോട് തന്റെ ഫുട്‌ബോൾ യാത്ര പങ്കുവെച്ചു'' വീഡിയോ പങ്കുവെച്ച് ട്വിറ്ററിൽ ബി.സി.സി.ഐ കുറിച്ചു. വീഡിയോ പുറത്തുവന്നതോടെ ഛേത്രിയുടെ ഫിറ്റ്‌നസിനെ പുകഴ്ത്തി നിരവധി ആരാധകാരാണ് രംഗത്തെത്തിയിരിക്കുന്നത്. ക്രിക്കറ്റർമാരുടെ ഫിറ്റ്‌നസിനെ കുറിച്ചുള്ള ചർച്ചകളും വീഡിയോക്ക് താഴെ പലരും നടത്തുന്നുണ്ട്.


37കാരനായ ഛേത്രി 125 മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 80 ഗോളുകളുമായി ലോകത്തെ ഗോൾ സ്‌കോറർമാരിൽ മൂന്നാം സ്ഥാനം താരത്തിനുണ്ട്. ക്രിസ്റ്റിയാനോ റൊണാൾഡോ (115) ലയണൽ മെസ്സി(81) എന്നിവർ മാത്രമാണ് ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസത്തിന്റെ മുമ്പിലുള്ളത്.

BCCI shares video of Sunil Chhetri fielding at National Cricket Academy

TAGS :

Next Story