കോഹ്ലിയുടെ സെഞ്ച്വറി റെക്കോർഡ് ഇനി പഴങ്കഥ ; ആ നേട്ടം ഇനി അഭിഷേക് ശർമയുടെ പേരിൽ

വെലിംഗ്ടൺ : ടി20യിൽ കൂടുതൽ സെഞ്ച്വറി നേടിയ താരമെന്ന റെക്കോർഡ് ഇനി അഭിഷേക് ശർമയുടെ പേരിൽ. വെലിംഗ്ടൺ റീജിയണൽ സ്റ്റേഡിയം വേദിയായ ഇന്ത്യ - ന്യൂസിലാൻഡ് മൂന്നാം ടി20യിലാണ് താരം ഈ റെക്കോർഡ് കൈവരിച്ചത്. മത്സരത്തിൽ 38 പന്തുകൾ നേരിട്ട അഭിഷേക് 9 ഫോറും 11 സിക്സും അടക്കമാണ് 113 റൺസ് കുറിച്ചത്.
ടി20യിൽ താരം നേടുന്ന പന്തിനൊന്നാം സെഞ്ച്വറിയാണിത്. ഇതിൽ നാലെണ്ണമാണ് ദേശീയ കുപ്പായത്തിലുള്ളത്. അഞ്ച് സെഞ്ച്വറികൾ നേടിയ ഗ്ലെൻ മാക്സ്വെൽ, രോഹിത് ശർമ എന്നിവരാണ് ഈ നേട്ടത്തിൽ താരത്തിന് മുന്നിലുള്ളത്.
ഇന്നത്തേത് ഉൾപ്പടെ 9 തവണയാണ് അഭിഷേക് ഇന്ത്യക്കായി 20 പന്തോ അതിന് താഴെയോ മാത്രം എടുത്ത് അർധ സെഞ്ച്വറി പൂർത്തിയാക്കുന്നത്. മൂന്ന് തവണ ഈ നേട്ടം കൈവരിച്ച യുവരാജ് സിങാണ് ലിസ്റ്റിലെ രണ്ടാമൻ.
Next Story
Adjust Story Font
16

