Quantcast

'ക്യാപ് 278 സൈനിങ് ഓഫ്'; രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അജിൻക്യ രഹാനെ

2020-21ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ ചരിത്രവിജയം സ്വന്തമാക്കുമ്പോൾ രഹാനെയായിരുന്നു ക്യാപ്റ്റൻ

MediaOne Logo

Sports Desk

  • Published:

    30 July 2026 2:07 PM IST

Cap 278 signing off: Ajinkya Rahane announces retirement from international cricket.
X

മുംബൈ: ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് അജിൻക്യ രഹാനെ. വ്യാഴാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഒരുപതിറ്റാണ്ടിലേറെ നീണ്ട രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങിയത്. 'ക്യാപ് 278 സൈനിങ് ഓഫ്' എന്ന ആമുഖത്തോടെ ആരംഭിച്ച വിരമിക്കൽ വിഡിയോയിൽ തനിക്ക് വർഷങ്ങളായി നൽകിയ പിന്തുണക്ക് എല്ലാവരോടും നന്ദി പറഞ്ഞു.

ഇന്ത്യക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളിലും കളത്തിലിറങ്ങിയിട്ടുണ്ട്. 20 ടി20 മത്സരങ്ങളിലും കളിച്ചു. മൂന്ന് ഫോർമാറ്റിലുമായി 8414 റൺസാണ് 38 കാരന്റെ സമ്പാദ്യം. ടെസ്റ്റിൽ 12 സെഞ്ച്വറികളും 26 അർധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറിയാണ് ഏകദിനത്തിൽ സ്വന്തമാക്കിയത്.

2020-21 ബോർഡർ -ഗാവസ്‌കർ ട്രോഫിയിൽ ഇന്ത്യയെ വിജയിത്തിലേക്ക് നയിച്ചതടക്കം ഒട്ടേറെ പ്രധാന ടൂർണമെന്റിന്റെ ഭാഗമായിരുന്നു. വിരാട് കോഹ്ലിക്ക് പകരം താൽകാലിക ടെസ്റ്റ് നായക പദവിയേറ്റെടുത്ത രഹാനെക്ക് കീഴിൽ ഓസീസ് മണ്ണിൽ ഇന്ത്യ ചരിത്ര ടെസ്റ്റ് വിജയം സ്വന്തമാക്കിയിരുന്നു. ' എല്ലാ കാര്യത്തിനും ഒരു തുടക്കവും അവസാനവുമുണ്ടാകും. സമയമാകുമ്പോൾ അത് അംഗീകരിച്ച് മുന്നോട്ട് പോകും. കഴിഞ്ഞ 20 വർഷമായി ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്' വീഡിയോയിൽ രഹാനെ പറഞ്ഞു. 2023 ജൂലൈയിൽ നടന്ന വെസ്റ്റിൻഡീസ് സീരിസിലാണ് അവസാനമായി ഇന്ത്യൻ ജേഴ്‌സിയണിഞ്ഞത്.

TAGS :

Next Story