വനിത ലോകകപ്പ് നിയന്ത്രിക്കാൻ വനിതകൾ തന്നെ; ചരിത്ര പ്രഖ്യാപനവുമായി ഐസിസി

ദുബൈ: ഇന്ത്യയിലും ശ്രീലങ്കയിലുമായി വരാനിരിക്കുന്ന വനിത ഏകദിന ലോകകപ്പിൽ വനിതകളായിരിക്കും മത്സരങ്ങൾ നിയന്ത്രിക്കുക. നാല് മാച്ച് റഫറിമാരും 14 അമ്പയർമാരും അടങ്ങുന്ന വനിതകൾ മാത്രമുള്ള ഒരു സംഘത്തെയാണ് ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടു ടീമുകളുമായി സെപ്റ്റംബർ 30 മുതൽ നവംബർ 2 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക.
2020 ലെ കോമൺവെൽത്ത് ഗെയിംസിലും കഴിഞ്ഞ വനിതാ ടി 20 ലോകകപ്പിലും വനിത പാനലുകളാണ് മത്സരം നിയന്ത്രിച്ചത്. വനിത ക്രിക്കറ്റിലെ ചരിത്ര നിമിഷമാണിത്, ഭാവിയിൽ പുതിയ മാറ്റങ്ങൾക്ക് കാരണമാകട്ടെ" ഐസിസി പ്രസിഡന്റ് ജയ് ഷാ പറഞ്ഞു. "വനിതകൾ മാത്രമടങ്ങിയ ഒരു പാനൽ പ്രഖ്യാപിക്കുന്നതിലൂടെ ക്രിക്കറ്റിൽ ലിംഗ സമത്വം കൊണ്ടുവരാനുള്ള ഐസിസിയുടെ പ്രതിബദ്ധതയെ ചൂണ്ടിക്കാട്ടുന്നു." എന്നും ഷാ കൂട്ടിച്ചേർത്തു.
പതിമൂന്നാമത് വനിതാ ഏകദിന ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ സെപ്റ്റംബർ 30ന് ആതിഥേയരായ ഇന്ത്യ ശ്രീലങ്കയെ നേരിടും ഒക്ടോബർ ഒന്നിന് നിലവിലെ ചാമ്പ്യൻ ആസ്‌ട്രേലിയ ന്യുസിലാൻഡിനെയും നേരിടും. ഓരോ ടീമും ബാക്കിയുള്ള ഏഴു ടീമുകളുമായി ഓരോ മത്സരങ്ങൾ കളിക്കും ശേഷം ആദ്യ നാല് ടീമുകൾ സെമി ഫൈനലിലേക്ക് യോഗ്യത നേടും.
Adjust Story Font
16

