Quantcast

400 ശതമാനം അധിക തുക നല്‍കി അര്‍ജുന്‍ തെണ്ടുല്‍ക്കറെ സ്വന്തമാക്കി മഹാരാഷ്ട്ര ടീം

ബിസിസിഐയുടെ ചട്ടമനുസരിച്ച് ഐപിഎല്‍ കഴിഞ്ഞാല്‍ മറ്റൊരു ലീഗില്‍ കൂടി കളിക്കാന്‍ മാത്രമേ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് അനുമതിയുള്ളു

MediaOne Logo

Web Desk

  • Published:

    3 May 2026 9:57 PM IST

400 ശതമാനം അധിക തുക നല്‍കി അര്‍ജുന്‍ തെണ്ടുല്‍ക്കറെ സ്വന്തമാക്കി മഹാരാഷ്ട്ര ടീം
X

മുംബൈ: വന്‍ തുക നല്‍കി അര്‍ജുന്‍ തെണ്ടുല്‍ക്കറെ സ്വന്തമാക്കി മുംബൈ ലീഗ് ടീം. രണ്ട് ലക്ഷം രൂപ അടിസ്ഥാനവിലയുള്ള താരത്തെ പത്ത് ലക്ഷം രൂപക്ക് ലീഗിലെ അന്ധേരി ടീം സ്വന്തമാക്കിയത്. മുംബൈ പ്രീമിയര്‍ ലീഗിലെ ഏറ്റവും മൂല്യമേറിയ ലേലമാണ് അര്‍ജുന്‍ തെണ്ടുല്‍ക്കറിന്‍േറത്.

മുംബൈ വിട്ടതിന് ശേഷം ഗോവക്ക് വേണ്ടിയാണ് അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ കളിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ 12 മാസമായി ഗോവക്ക് വേണ്ടി കളിക്കാതിരുന്ന അര്‍ജുന്‍ ബിസിസിഐയുടെ പ്രത്യേക അനുമതിയോടെയാണ് ലീഗില്‍ കളിക്കുന്നത്.

ബിസിസിഐയുടെ ചട്ടമനുസരിച്ച് ഐപിഎല്‍ കഴിഞ്ഞാല്‍ മറ്റൊരു ലീഗില്‍ കൂടി കളിക്കാന്‍ മാത്രമേ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് അനുമതിയുള്ളു. ഒരു വര്‍ഷം സംസ്ഥാനങ്ങളുടെ ലീഗില്‍ കളിക്കാതിരുന്നാല്‍ മാത്രമേ ടീം മാറ്റം അനുവദിക്കുകയുള്ളു.

അതേസമയം, ഐപിഎല്ലില്‍ ലഖ്‌നോ സൂപ്പര്‍ ജയ്ന്റിസ് ടീമിലുള്ള അര്‍ജുന്‍ തെണ്ടുല്‍ക്കറിന് ഇതുവരെ കളിക്കാന്‍ സാധിച്ചിട്ടില്ല. ആഭ്യന്തരലീഗില്‍ ഗോവക്കായി മികച്ച പ്രകടനം നടത്താന്‍ അര്‍ജുന് കഴിഞ്ഞിരുന്നു. ഇതേപ്രകടനം മഹാരാഷ്ട്രക്ക് വേണ്ടിയും ആവര്‍ത്തിക്കാന്‍ അര്‍ജുന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS :

Next Story