ലങ്കന്‍ പുലികളെ മെരുക്കി ആസ്ട്രേലിയന്‍ ബൗളർമാർ

ശ്രീലങ്ക ബംഗ്ലാദേശിനെയും ആസ്ട്രേലിയ സൌത്ത് ആഫ്രിക്കയെയുമാണ് ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2021-10-28 15:43:47.0

Published:

28 Oct 2021 3:43 PM GMT

ലങ്കന്‍ പുലികളെ മെരുക്കി ആസ്ട്രേലിയന്‍ ബൗളർമാർ
X

ടി20 ലോകകപ്പില്‍ ആസ്ട്രേലിയക്ക് ശ്രീലങ്കക്കെതിരെ 155 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ ശ്രീലങ്ക വിക്കറ്റ് 6 നഷ്ടത്തില്‍‌ 154 റണ്‍സെടുത്തു. കുശാല്‍ പെരേര(35), അസലങ്ക(35), രാജപക്ഷ(33*) എന്നിവരുടെ ഭേദപ്പെട്ട ബാറ്റിങ് പ്രകടനങ്ങളാണ് ശ്രീലങ്കക്ക് പൊരുതാവുന്ന ഒരു ടോട്ടല്‍ നേടിക്കൊടുത്തത്. ബാറ്റിങ് തകര്‍ച്ചയെ അഭിമുഖീകരിച്ച ശ്രീലങ്കയെ തകര്‍ത്തത് മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, പാറ്റ് കമ്മിന്‍സ് എന്നിവരാണ്. മൂവരും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഇരു ടീമുകളും രണ്ട് മത്സരങ്ങള്‍ ജയിച്ചു. ശ്രീലങ്ക ബംഗ്ലാദേശിനെയും ആസ്ട്രേലിയ സൌത്ത് ആഫ്രിക്കയെയുമാണ് ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തിയത്.

TAGS :

Next Story