Quantcast

ഇന്ത്യയുടെ ചരിത്രവിജയം ക്യാമറയിൽ പകർത്തി; ഹൃദയം കവർന്ന് ഓസീസ് ക്യാപ്റ്റൻ

ഹൃദയം കവരുന്ന ദൃശ്യങ്ങളെന്ന് ആരാധകർ. ഓസീസിനെതിരെ ആദ്യമായാണ് ഇന്ത്യയൊരു ടെസ്റ്റ് വിജയം സ്വന്തമാക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-12-24 10:57:08.0

Published:

24 Dec 2023 10:55 AM GMT

ഇന്ത്യയുടെ ചരിത്രവിജയം ക്യാമറയിൽ പകർത്തി; ഹൃദയം കവർന്ന് ഓസീസ് ക്യാപ്റ്റൻ
X

മുംബൈ: വാംഗഡെയിൽ ഇന്ത്യൻ വനിതകളുടെ ചരിത്ര ടെസ്റ്റ് വിജയം ക്യാമറയിൽ പകർത്തി ആസ്‌ത്രേലിയൻ ക്യാപ്റ്റൻ. അലീസ ഹീലിയാണ് ഇന്ത്യൻ താരങ്ങളുടെ ആഘോഷം പകർത്തിയത്. സമൂഹമാധ്യമങ്ങളിൽ ഇതിനകം നിരവധി പേരാണ് ഫോട്ടോ പങ്കുവച്ചത്. ഹൃദയം കവരുന്ന ദൃശ്യങ്ങളെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ക്രിക്കറ്റിന്റെ യഥാർത്ഥ സ്പിരിറ്റാണിതെന്നും കൂട്ടിചേർത്തു. ഓസീസിനെതിരെ ആദ്യമായാണ് ഇന്ത്യയൊരു ടെസ്റ്റ് വിജയം സ്വന്തമാക്കുന്നത്. മത്സരശേഷമുള്ള സമ്മാനദാന ചടങ്ങിനിടെയാണ് താരം ക്യാമറയുടെ ഗ്രൗണ്ടിലേക്കെത്തിയത്.

ഇന്ത്യയുടെ ലോകകപ്പ് കിരീടധാരണത്തിന് വേദിയായ വാംഗെഡെ മൈതാനത്താണ് ആസ്ത്രേലിയക്കെതിരെ ആദ്യടെസ്റ്റ് വിജയമെന്ന പ്രത്യേകതയുമുണ്ട്. എട്ട് വിക്കറ്റിനാണ് കങ്കാരുക്കളെ കീഴടക്കിയത്. രണ്ടാം ഇന്നിങ്സിൽ 75 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർക്ക് വേണ്ടി സ്മൃതി മന്ഥാന 38 റൺസുമായി പുറത്താകാതെ നിന്നു.

ആദ്യ ഇന്നിങ്സിൽ 219 റൺസിന് പുറത്തായ ഓസീസിനെതിരെ സ്മൃതി മന്ഥാനയുടെയും റിചഘോഷിന്റേയും ദീപ്തി ശർമ്മയുടേയും അർദ്ധസെഞ്ചുറി മികവിൽ ഇന്ത്യ 406 റൺസിന്റെ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയിരുന്നു. ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ ആസ്ത്രേലിയയുടെ പോരാട്ടം 261 റൺസിൽ അവസാനിച്ചിരുന്നു. ഒരാഴ്ച മുൻപ് ഇംഗ്ലണ്ടിനെയും ഇന്ത്യൻ വനിതകൾ തോൽപിച്ചിരുന്നു

TAGS :

Next Story