Quantcast

ഓൾറൗണ്ട് പ്രകടനവുമായി 'ഇന്ത്യക്കാരൻ'; ഇംഗ്ലണ്ടിനെതിരെ ഓസീസിന് ത്രില്ലർ ജയം

രണ്ട് വിക്കറ്റും 38 പന്തിൽ 66 റൺസുമായി ഓസീസ് നിരയിൽ തിളങ്ങിയ നിഖിൽ ചൗധരിയാണ് പ്ലെയർഓഫ്ദിമാച്ച്

MediaOne Logo

Sports Desk

  • Published:

    21 Nov 2026 7:38 PM IST

Indian shines with an all-round performance; Australia secures a thrilling win against England.
X

മെൽബൺ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയക്ക് മൂന്ന് വിക്കറ്റിന്റെ ത്രില്ലർ ജയം. ഇന്ത്യൻ വംശജനായ നിഖിൽ ചൗധരിയുടെ കന്നി രാജ്യാന്തര ടി20 അർധ സെഞ്ച്വറിയുടേയും അവസാന ഓവറിൽ ആഞ്ഞടിച്ച ജാക് എഡ് വേഡ്‌സിന്റേയും ബാറ്റിങാണ് കങ്കാരുപ്പടക്ക് ജയമൊരുക്കിയത്. ഇംഗ്ലണ്ട് ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം ഒരുപന്ത് ബാക്കിനിൽക്കെയാണ് ഓസ്‌ട്രേലിയ മറികടന്നത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ നിഖിൽ ചൗധരി ബാറ്റിങിൽ 38 പന്തിൽ 66 റൺസുമായും മികച്ച പ്രകടനം നടത്തി. സ്‌കോർ- ഇംഗ്ലണ്ട് 20 ഓവറിൽ 187-9, ഓസ്‌ട്രേലിയ 19.5 ഓവറിൽ 191-7

ന്യൂഡൽഹിയിൽ ജനിച്ച് പഞ്ചാബ് ടീമിനായി അണ്ടർ 16, 19, 22 വിഭാഗങ്ങളിലായി കളിച്ച നിഖിൽ ചൗധരി 2 സിക്സും 6 ഫോറും സഹിതമാണ് ഫിഫ്റ്റിയടിച്ചത്. 4 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി നിർണായകമായ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ക്യാപ്റ്റൻ മിച്ചൽ മാർഷ് (32 പന്തിൽ 37), സാം ഹാർപർ (15 പന്തിൽ 32) എന്നിവരും ഓസീസിനായി തിളങ്ങി. ടിം ഡേവിഡ് 13 പന്തിൽ 20 റൺസെടുത്തു. ജയത്തിനരികെ നിഖിൽ പുറത്തായെങ്കിലും ജാക്ക് എഡ്വേഡ്‌സിന്റെ(11 പന്തിൽ 25) തകർപ്പൻ പ്രകടനം ജയമൊരുക്കി. സാം കറൻ എറിഞ്ഞ അവസാന ഓവറിൽ എഡ്വേഡ്‌സ് 14 റൺസാണ് അടിച്ചെടുത്തത്. നേരത്തെ ക്യാപ്റ്റൻ ഹാരി ബ്രൂക്ക് നേടിയ അതിവേഗ അർധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇംഗ്ലണ്ട് പൊരുതാവുന്ന സ്‌കോറിലേക്ക് മുന്നേറിയത്. 28 പന്തിൽ നാല് ഫോറും ആറ് സിക്‌സറും സഹിതമാണ് ബ്രൂക്കിന്റെ ഇന്നിങ്‌സ്.

TAGS :

Next Story