Quantcast

പിഎസ്എൽ കളിക്കാനുള്ള ബംഗ്ലാദേശ് താരങ്ങളുടെ എൻഓസി റദ്ദാക്കി

MediaOne Logo

Sports Desk

  • Published:

    24 April 2026 7:36 PM IST

പിഎസ്എൽ കളിക്കാനുള്ള ബംഗ്ലാദേശ് താരങ്ങളുടെ എൻഓസി റദ്ദാക്കി
X

ധാക്ക: പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കാനുള്ള ബംഗ്ളദേശ് താരങ്ങളുടെ എൻഓസി റദ്ദാക്കി. മുസ്തഫിസുർ റഹ്‌മാന്റേയും നഹീദ് റാണയുടെയും നോൺ ഒബ്ജക്ഷൻ സെർട്ടിഫിക്കറ്റാണ് ബിസിബി റദ്ദാക്കിയിരിക്കുന്നത്. മെഡിക്കൽ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.

മുസ്തഫിസുർ റഹ്മാന് മാർച്ച് 26 മുതൽ ഏപ്രിൽ 12 വരെയും പിന്നീട് ഏപ്രിൽ 24 മുതൽ മെയ് 3 വരെയും എൻഓസി നൽകിയിരുന്നതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഏപ്രിൽ 17ന് തുടങ്ങിയ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ മാത്രമാണ് അദ്ദേഹം കളിക്കാൻ നിശ്ചയിച്ചിരുന്നത്, ടി20 പരമ്പരയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നില്ല.

പരിക്കിനെത്തുടർന്ന് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ താരത്തിന് നഷ്ടമായി. നിർണ്ണായകമായ അവസാന മത്സരത്തിൽ തിരിച്ചുവരികയും അഞ്ച് വിക്കറ്റ് നേട്ടത്തോടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. എന്നാൽ, ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിന് ശേഷം, പിഎസ്എല്ലിൽ ലാഹോർ ഖലന്ദർസിന്റെ ഭാഗമായ മുസ്തഫിസുറിനെ വിട്ടുനൽകില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തീരുമാനിക്കുകയായിരുന്നു.

ഫാസ്റ്റ് ബൗളർ നഹിദ് റാണയെയും വിട്ടുനൽകില്ലെന്ന് ബിസിബി അറിയിച്ചു. അടുത്ത മാസം പാകിസ്താനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരക്കായി തയ്യാറെടുക്കാൻ റാണയ്ക്ക് മതിയായ സമയം നൽകുന്നതിനാണ് ഈ തീരുമാനം.

TAGS :

Next Story