Quantcast

ബി.സി.സി.ഐ നിലപാട് മാറ്റുന്നു: വിദേശ ടി20 ലീഗുകളിൽ ഇന്ത്യൻ കളിക്കാർക്ക് അവസരം

അടുത്തിടെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ട്വന്റി20 ലീഗില്‍ ആറ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ടീമുകളെ സ്വന്തമാക്കിയിരുന്നു.

MediaOne Logo

Web Desk

  • Published:

    23 July 2022 12:23 PM GMT

ബി.സി.സി.ഐ  നിലപാട് മാറ്റുന്നു: വിദേശ ടി20 ലീഗുകളിൽ ഇന്ത്യൻ കളിക്കാർക്ക് അവസരം
X

മുംബൈ: ഒടുവില്‍ ബി.സി.സി.ഐയുടെയും മനംമാറുന്നു. വിദേശ ലീഗുകളില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബി.സി.സി.ഐ അനുമതി നല്‍കിയേക്കും. വിരമിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതി. ഇതിലാണ് ബി.സി.സി.ഐ മാറ്റം വരുത്തുന്നത്.

അടുത്തിടെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ട്വന്റി20 ലീഗില്‍ ആറ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ടീമുകളെ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബി.സി.സി.ഐയുടെ കാര്യമായ ആലോചന. ഇന്ത്യന്‍ കളിക്കാര്‍ക്ക് അനുമതി നല്‍കണമെന്ന് ഫ്രാഞ്ചൈസികള്‍ സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് അനുമതി നല്‍കാന്‍ ബി.സി.സി.ഐ ഒരുങ്ങുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇന്ത്യന്‍ പുരുഷ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതി നല്‍കിയാലും സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് ഉള്ള പ്രമുഖ താരങ്ങളെ ബിസിസിഐ വിലക്കാനാണ് സാധ്യത. നിലവില്‍ ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവാദമുണ്ട്. സെപ്തംബറില്‍ ചേരുന്ന ബിസിസിഐയുടെ ജനറല്‍ ബോഡി യോഗത്തിലാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

ബിസിസിഐയുടെ എതിര്‍പ്പാണ് താല്പര്യമുണ്ടായിട്ടും പല താരങ്ങളുടെയും വിദേശ മോഹം നടക്കാത്തതിന് പിന്നില്‍. വിദേശ ലീഗുകളിലേക്ക് താരങ്ങളെ അയച്ചാല്‍ ഐപിഎല്ലിന്റെ ഗ്ലാമറിന് ഇടിവു സംഭവിക്കുമെന്ന് കരുതിയാണ് വിദേശ ലീഗില്‍ കളിക്കാന്‍ താരങ്ങളെ അനുവദിക്കാത്തതിന് പിന്നിലെന്നാണ് പറയപ്പെടുന്നത്.

Summary-BCCI likely to allow Indian cricketers to participate in foreign T20 leagues: Report

TAGS :

Next Story