Quantcast

ആസ്‌ട്രേലിയക്ക് നാഗ്പൂരിൽ 'പരീക്ഷ': ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരക്ക് ഇന്ന് തുടക്കം

സ്പിന്നർമാരായിരിക്കും മത്സരഫലം ഉറപ്പിക്കുക എന്നത് ഏതാണ്ട് ഉറപ്പാണ്. ആ വഴിക്കാണ് പിച്ച് തയ്യാറാക്കിയിട്ടുള്ളതും

MediaOne Logo

Web Desk

  • Published:

    9 Feb 2023 3:15 AM GMT

India vs Australia, Border–Gavaskar Trophy
X

നാഗ്പൂരിലെ പിച്ച് പരിശോധിക്കുന്ന ആസ്ട്രേലിയന്‍ ടീം അംഗങ്ങള്‍

നാഗ്പൂര്‍: ഇന്ത്യയും ആസ്ട്രേലിയയും ഏറ്റുമുട്ടുന്ന ബോർഡർ-​ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കമാവും. നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ മൈതാനത്ത് ആണ് ആദ്യ മത്സരം. നാല് മത്സരങ്ങളുള്ള പരമ്പരയിൽ മൂന്നെണ്ണത്തിലെങ്കിലും ജയിക്കാനായാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ഫൈനലിൽ കളിക്കാനാകുമെന്നാണ് പ്രതീക്ഷ.

സ്പിന്നർമാരായിരിക്കും മത്സരഫലം ഉറപ്പിക്കുക എന്നത് ഏതാണ്ട് ഉറപ്പാണ്. ആ വഴിക്കാണ് പിച്ച് തയ്യാറാക്കിയിട്ടുള്ളതും. പിച്ചിനെ സംബന്ധിച്ച് കംഗാരുക്കൾ ഇപ്പോഴെ പേടിച്ച് തുടങ്ങിയിട്ടുണ്ട്. അതേസമയം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഇന്ത്യ, ഓസീസ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഇന്ത്യയില്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി+ഹോട്‌സ്റ്റാറിലൂടെ ലൈവ് സ്ട്രീമിങ്ങുമുണ്ട്.

ഓസീസ് നിരയില്‍ പരിക്കേറ്റ കാമറൂൺ ഗ്രീൻ, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവർക്ക് കളിക്കാനാകില്ല. ഇന്ത്യന്‍ ടീമിലാവട്ടെ വിക്കറ്റ് കീപ്പര്‍ കെ എസ്‍ ഭരത്, മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ അരങ്ങേറ്റത്തിനായി അവസരം കാത്തിരിക്കുന്നു. ഇവരില്‍ ഭരതിന്‍റെ അരങ്ങേറ്റം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. 2004ന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുകയാണ് പാറ്റ് കമ്മിന്‍സിന്‍റെയും കൂട്ടരുടേയും ലക്ഷ്യം.

ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീം ഇങ്ങനെ: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേ‌വ് ഉനദ്‌ഘട്ട്, സൂര്യകുമാര്‍ യാദവ്


TAGS :

Next Story