Quantcast

തങ്ങളുടെ താരങ്ങളെ അപമാനിച്ചു ; ചിന്നസ്വാമി ഡിജെക്കെതിരെ പരാതിയുമായി ചെന്നൈ സൂപ്പർ കിങ്‌സ്

MediaOne Logo

Sports Desk

  • Published:

    16 April 2026 12:41 PM IST

തങ്ങളുടെ താരങ്ങളെ അപമാനിച്ചു ; ചിന്നസ്വാമി ഡിജെക്കെതിരെ പരാതിയുമായി ചെന്നൈ സൂപ്പർ കിങ്‌സ്
X

ചെന്നൈ : തങ്ങളുടെ ടീമിനെയും കളിക്കാരെയും അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ചിന്നസ്വാമി സ്റ്റേഡിയം ഡിജെക്കെതിരെ പരാതിയുമായി ചെന്നൈ സൂപ്പർ കിങ്‌സ്. ഏപ്രിൽ അഞ്ചിന് നടന്ന മത്സരത്തിനിടെയാണ് കേസിനാസ്പദമായ സംഭവങ്ങൾ അരങ്ങേറുന്നത്. മത്സരം ചെന്നൈ 43 റൺസിന് പരാജയപ്പെട്ടിരുന്നു.

മത്സരത്തിൽ 'ദോശ, ഇഡ്ലി, സാമ്പാർ, ചട്ട്ണി, ചട്ട്ണി' എന്നിങ്ങനെ തുടങ്ങുന്ന ഗാനം ഡിജെ പ്ലേ ചെയ്തുവെന്നാണ് ചെന്നൈയുടെ പരാതി. ഗണ അപ്പു എന്ന സംഗീത സംവിധായകൻ രചിച്ച ഈ ഗാനം ദക്ഷിണേന്ത്യൻ സംസ്കാരത്തെ കളിയാക്കുന്ന സ്ഥിരസങ്കലപ്പമാണെന്നാണ് ചെന്നൈ പറയുന്നത്.

കഴിഞ്ഞ സീസണിൽ ജിതേഷ് ശർമ പാടിയപ്പോഴാണ് ഈ ഗാനം ആദ്യം വയറലാവുന്നത്. അന്ന് സോഷ്യൽ മീഡിയയിൽ ചെന്നൈ ആരാധകർ താരത്തിനെതിരെ തിരിഞ്ഞിരുന്നെങ്കിലും ടീം ഇടപെട്ട് പ്രശ്നം വഷളാവാതെ പരിഹരിച്ചിരുന്നു.

സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടെന്ന് ചെന്നൈ സിഇഒ കാശി വിശ്വനാഥ് വ്യകത്മാക്കി. പരാതി ലഭിച്ചതായി ഐപിഎൽ അധികാരികളും സ്ഥിരീകരിച്ചിട്ടുണ്ട്.

TAGS :

Next Story