Quantcast

ഡിവില്ലിയേഴ്‌സ് ഐ.പി.എല്ലില്ലേക്ക് തിരിച്ചെത്തുന്നു; അടുത്ത സീസണിൽ ഉണ്ടാകുമെന്ന് താരം

തന്റെ രണ്ടാമത്തെ ഹോം ടൗണിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നതായും ‍ഡിവില്ലിയേഴ്സ്

MediaOne Logo

Web Desk

  • Updated:

    2022-05-24 12:36:27.0

Published:

24 May 2022 12:34 PM GMT

ഡിവില്ലിയേഴ്‌സ് ഐ.പി.എല്ലില്ലേക്ക് തിരിച്ചെത്തുന്നു; അടുത്ത സീസണിൽ ഉണ്ടാകുമെന്ന് താരം
X

ഐ.പി.എല്ലിന്റെ അടുത്ത സീസണിൽ താനുണ്ടാകുമെന്ന് അറിയിച്ച് മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി ഡിവില്ലിയേഴ്‌സ്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായിരുന്ന ഡിവില്ലിയേഴ്‌സ് കഴിഞ്ഞ വർഷം നവംബറിലാണ് വിരമിക്കുകയാണെന്നും ഇനി ഐപിഎല്ലിലേക്കില്ലെന്നും പ്രഖ്യാപിച്ചത്. വി.യു സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ.

ബാംഗ്ലൂർ ടീമിലേക്ക് തന്നെ തിരിച്ചുവരണമെന്നാണ് ഡിവില്ലിയേഴ്‌സ് ആഗ്രഹിക്കുന്നത്. കളിക്കാരനായിട്ടാണോ പരിശീലകനായിട്ടാണോ തിരിച്ചെത്തുന്നത് എന്ന കാര്യത്തിൽ അദ്ദേഹം പ്രതികരിച്ചിട്ടില്ല. 'അടുത്ത വർഷം ബാംഗ്ലൂരിൽ മത്സരങ്ങൾ നടക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. അതിനാൽ തന്നെ തന്റെ രണ്ടാമത്തെ ഹോം ടൗണിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നു. ചിന്നസ്വാമി സ്റ്റേഡിയം നിറഞ്ഞുകവിയുന്നതും കാണണം.' ഡിവില്ലിയേഴ്സ് പറഞ്ഞു. 2011 മുതലാണ് ഡിവില്ലിയേഴ്‌സ് ആർസിബിയുടെ ഭാഗമാകുന്നത്. 2018-ൽ രാജ്യാന്തര കരിയർ അവസാനിപ്പിച്ച താരം 2021 വരെ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടർന്നിരുന്നു.

TAGS :

Next Story