Quantcast

20ാം ഓവറിലെ സിക്‌സർ വീരൻ; ഐ.പി.എല്ലിൽ ധോണിയുടെ അസാമാന്യ നേട്ടം

സീസണിലെ ആദ്യ ഐ.പി.എൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് 178 റൺസാണ് നേടാനായത്

MediaOne Logo

Sports Desk

  • Updated:

    2023-03-31 16:32:12.0

Published:

31 March 2023 4:31 PM GMT

Dhoni hit the most sixes in the 20th over in IPL history (53).
X

Dhoni 

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 16ാം എഡിഷന് അഹമ്മദാബാദിലെ മോദി സ്‌റ്റേഡിയത്തിൽ തുടക്കം കുറിച്ചപ്പോൾ ആരാധകരുടെയും കാമറയുടെയും കണ്ണുകൾ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയിലായിരുന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി ഏഴാമതിറങ്ങിയ രവീന്ദ്ര ജഡേജ കൂടി പുറത്തായതോടെ കണ്ണുകളെല്ലാം ബാറ്റിംഗ് വെടിക്കെട്ടിന്റെ ആവനാഴി കൊണ്ടുനടന്ന റാഞ്ചിക്കാരനിലേക്കായി.

ടി20 കരിയറിലാദ്യമായി എട്ടാമനായിറങ്ങിയ ധോണി ജോഷ്വ ലിറ്റിലിനെ നിലംതൊടാതെ അതിർത്തി കടത്തിയത് പഴയ കാലത്തെ മിന്നും പ്രകടനങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു. ഇതോടെ ഐ.പി.എൽ ചരിത്രത്തിൽ 20ാം ഓവറിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ (53) ധോണിയുടെ കണക്കുപുസ്തകത്തിലേക്ക് ഒന്ന് കൂടിയായി. 33 സിക്‌സറുകൾ നേടിയ വിൻഡീസ് താരം കീറൺ പൊള്ളാർഡാണ് ഇക്കാര്യത്തിൽ ധോണിയുടെ പിറകിലുള്ളത്. ഇന്ന് ഒരു സിക്‌സും ബൗണ്ടറിയുമടക്കം ഏഴ് പന്തിൽ 14 റൺസാണ് സിഎസ്‌കെ നായകൻ നേടിയത്. നിറഞ്ഞ ആരവത്തോടെയാണ് ഗുജറാത്തിന്റെ സ്‌റ്റേഡിയത്തിലും ആരാധകർ ധോണിയെ അനുമോദിച്ചത്.

എന്നും ധോണിയുടെ ആരാധകൻ: ഹർദിക് പാണ്ഡ്യ

എന്നും മഹേന്ദ്ര സിങ് ധോണിയുടെ ആരാധകനാണ് താനെന്ന് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനും ഇന്ത്യൻ താരവുമായ ഹർദിക് പാണ്ഡ്യ പറഞ്ഞിരുന്നു. ഐ.പി.എൽ ഉദ്ഘാടന മത്സരത്തിനുമുൻപ് രവി ശാസ്ത്രിയോടാണ് ഹർദിക് ഇക്കാര്യം വെളിപ്പെടുത്തിയത്.

രാജ്യത്തെ ഒരുവിധം എല്ലാ മനുഷ്യരും ധോണിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഞാനും ധോണിയുടെ ഫാനാണ്. എല്ലാം അദ്ദേഹത്തിൽനിന്നാണ് പഠിച്ചത്. ധോണിക്കെതിരെ സീസൺ ആരംഭിക്കുന്നതിലും മികച്ച കാര്യം മറ്റൊന്നുമില്ല-പാണ്ഡ്യ കൂട്ടിച്ചേർത്തു.

ധോണി തന്റെ റോൾമോഡലാണെന്ന് ഇതിനുമുൻപും പലതവണ ഹർദിക് വ്യക്തമാക്കിയിരുന്നു. സമ്മർദങ്ങൾ എങ്ങനെ നേരിടണമെന്ന് പഠിപ്പിച്ചത് ധോണിയാണെന്നായിരുന്നു ഒരിക്കൽ താരം വെളിപ്പെടുത്തിയത്. നായകസ്ഥാനത്ത് തിളങ്ങാനും മുൻ ഇന്ത്യൻ നായകൻ സഹായിച്ചിട്ടുണ്ടെന്നും പാണ്ഡ്യ പറഞ്ഞിരുന്നു.

ചെന്നൈയ്ക്ക് 178 റൺസ്

അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന സീസണിലെ ആദ്യ ഐ.പി.എൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് 178 റൺസാണ് നേടാനായത്. ഋതുരാജ് ഗെയ്ക്ക്വാദിന്റെ മിന്നും ബാറ്റിങ് പ്രകടനമാണ്(50 പന്തിൽ 92) ടീമിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഒൻപത് സിക്സിന്റെയും നാല് ഫോറിന്റെയും അകമ്പടിയോടെ സെഞ്ച്വറിക്ക് തൊട്ടരികെയാണ് ഗെയ്ക്ക്വാദ് വീണത്. രണ്ടു വീതം വിക്കറ്റുകളുമായി മുഹമ്മദ് ഷമി, റാഷിദ് ഖാൻ, അൽസാരി ജോസഫ് എന്നിവർ ഗുജറാത്തിനു വേണ്ടി തിളങ്ങി.

Dhoni hit the most sixes in the 20th over in IPL history (53).

TAGS :

Next Story