Quantcast

ഡ്രസിങ് റൂമിലെ കുപ്പിതട്ടിതെറിപ്പിച്ച് ധോണി; ദേഷ്യം കണ്ട് ഞെട്ടിയ കഥ ഓർത്തെടുത്ത് ബദ്രിനാഥ്

ബെംഗളൂരുവിനെതിരെ ചെറിയ ടോട്ടൽ ചേസ് ചെയ്ത് ടീം തോറ്റതാണ് ചെന്നൈ ക്യാപ്റ്റനെ ചൊടിപ്പിച്ചത്.

MediaOne Logo

Sports Desk

  • Published:

    14 Sept 2024 9:22 PM IST

Dhoni knocked the bottle in the dressing room; Badrinath remembers the story of being shocked to see the anger
X

ചെന്നൈ: ക്യാപ്റ്റൻ കൂൾ എന്നാണ് എം.എസ് ധോണി അറിയപ്പെടാറുള്ളത്. ഏതു സമ്മർദ്ദ ഘട്ടത്തിലും, എതിരാളികൾ എത്ര പ്രകോപിപ്പിച്ചാലും അതിൽ ഈ റാഞ്ചിക്കാരൻ വീഴാറില്ല. എന്നാൽ ധോണിക്കും നിയന്ത്രണം നഷ്ടമായ സമയമുണ്ടായിരുന്നു. ഇതേ കുറിച്ച് ചെന്നൈ സൂപ്പർ കിങ്‌സിലെ സഹതാരം കൂടിയായ എസ്. ബദ്രിനാഥാണ് വെളിപ്പെടുത്തിയത്. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ചെറിയ ടോട്ടലായ 110 റൺസ് ചേസ് ചെയ്യുകയായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ്.

എന്നാൽ തുടരെ വിക്കറ്റുകൾ വീണതോടെ മത്സരം ധോണി പട തോറ്റു. ഇതോടെ കടുത്ത നിരാശയിലായ ധോണി ഡ്രസിങ് റൂമിലെത്തി അഴിടെയുണ്ടായിരുന്ന വെള്ളകുപ്പി അതിശക്തമായി ചവിട്ടിത്തെറിപ്പിച്ചതായി ബദ്രിനാഥ് പറഞ്ഞു. അന്ന് അനിൽകുംബ്ലെക്കെതിരെ ഒരു ലാപ് ഷോട്ടിന് ശ്രമിച്ച് വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് ഔട്ടായത്. തുടർന്ന് ഡ്രസിങ് റൂമിലേക്കെത്തിയ ധോണി എന്റെ മുന്നിലുണ്ടായിരുന്ന ചെറിയ വെള്ളകുപ്പി ചവിട്ടിതെറുപ്പിക്കുകയായിരുന്നു. ഇത്ര ദേഷ്യത്തിൽ അതിന് മുൻപ് അദ്ദേഹത്തെ കണ്ടില്ലെന്നും അന്ന് ധോണിയുടെ മുഖത്ത് നോക്കാൻ പോലും ഭയപ്പെട്ടതായി ബദ്രിനാഥ് പറഞ്ഞു.

ധോണിക്കൊപ്പം നിരവധി സീസണുകളിൽ ബദ്രിനാഥ് കളിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്‌സിനെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനാണ് ധോണി. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്നെങ്കിലും ക്യാപ്റ്റൻ സ്ഥാനം ഋതുരാജ് ഗെയിക്‌വാദിന് കൈമാറിയിരുന്നു

TAGS :

Next Story