ഏഷ്യാ കപ്പിലെ നാടകീയ സംഭവങ്ങൾ; സൂര്യകുമാർ യാദവിനും ഹാരിസ് റൗഫിനും പിഴ
ഐസിസി മാച്ച് റെഫറിമാരുടെ എലൈറ്റ് പാനലാണ് വാദം കേട്ടത്. ഐസിസിയുടെ പെരുമാറ്റച്ചട്ടങ്ങളിലെ ആർട്ടിക്കിൾ 2.6 ലംഘിച്ചതിനാണ് താരങ്ങൾക്കെതിരെ നടപടി.

ദുബൈ: ഏഷ്യാ കപ്പിലെ ഇന്ത്യയും പാകിസ്താനും തമ്മിലെ മത്സരങ്ങളിൽ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും ജസ്പ്രിത് ബുമ്രക്കും പാക് ബാറ്റർ സാഹിബ്സാദാ ഫർഹാനും പിഴയും ഡി മെറിറ്റ് പോയിന്റും. പാകിസ്താൻ ബൗളർ ഹാരിസ് റൗഫിന് രണ്ട് മത്സരങ്ങളിൽ വിലക്കുമുണ്ട്. 2025 സെപ്തംബർ 14,21,28 ദിവസങ്ങളിൽ നടന്ന ഇന്ത്യ-പാക് മത്സരങ്ങളിലെ സംഭവങ്ങളിലാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ(ഐസിസി) നടപടി. ഐസിസി മാച്ച് റഫറിമാരുടെ എലൈറ്റ് പാനലാണ് വാദം കേട്ടത്. ഐസിസിയുടെ പെരുമാറ്റച്ചട്ടങ്ങളിലെ ആർട്ടിക്കിൾ 2.6 ലംഘിച്ചതിനാണ് താരങ്ങൾക്കെതിരെ നടപടി.
ഈ വർഷം സെപ്റ്റംബറിൽ യുഎഇയിൽ വെച്ച് നടന്ന ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും മൂന്ന് തവണ ഏറ്റുമുട്ടി. ഇതിൽ സെപ്തംബർ 14 ന്ഗ്രൂ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിലെ വിജയത്തിനു പിന്നാലെ പഹൽഗാം ആക്രമണത്തിലെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. കൂടാതെ വിജയം സൈനികർക്ക് സമർപ്പിക്കുകയും ചെയ്തു. ഈ മൂന്ന് മത്സരങ്ങളിലും സൂര്യകുമാർ പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗക്ക് ഹസ്തദാനം നൽകുന്നതിന് വിസമതിച്ചിരുന്നു. അതിനെ തുടർന്ന് പാകിസ്താൻ സൂര്യകുമാറിന് എതിരെ പരാതി നൽകി. പിന്നീട് ഐസിസി ഇന്ത്യൻ ക്യാപ്റ്റന് മേൽ മാച്ച് ഫീയുടെ 30% പിഴയും രണ്ട് ഡീമെറിറ്റ് പോയിന്റും ചുമത്തി. ഫൈനലലിൽ വിമാനം പറത്തുന്നതായി ആംഗ്യം കാണിച്ചതിനാണ് ജസ്പ്രിത് ബുംറക്ക് ഒരു ഡീമെറിറ്റ് പോയിന്റ് ലഭിച്ചത്. സൂപ്പർ ഫോർ മത്സരത്തിനിടെ അർഷ്ദീപ് സിംഗിനെതിരെ ഉയർന്ന പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനാൽ നടപടി എടുത്തില്ല.
സെപ്തംബർ 21 ന് നടന്ന ഇന്ത്യ പാക് സൂപ്പർ ഫോർ മത്സരത്തിൽ വിവാദപരമായ ആംഗ്യ പ്രകടനം നടത്തിയതിനാണ് ഹാരിസ് റൗഫിനും പാക് ബാറ്റർ സാഹിബ്സാദാ ഫർഹാനും എതിരെ നടപടി എടുത്തത്. ഹാരിസ് റൗഫിന് മാച്ച് ഫീയുടെ 30% പിഴയും രണ്ട് ഡീമെറിറ്റ് പോയിന്റുമാണ് നടപടി. ഫർഹാന് താക്കീതായി ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു.
Adjust Story Font
16

