Quantcast

ബാസ്‌ബോളിന്റെ ചൂടറിഞ്ഞ് ഇന്ത്യ ; ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 225/2 എന്ന നിലയിൽ

MediaOne Logo

Sports Desk

  • Published:

    24 July 2025 11:12 PM IST

ബാസ്‌ബോളിന്റെ ചൂടറിഞ്ഞ് ഇന്ത്യ ; ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 225/2 എന്ന നിലയിൽ
X

മാഞ്ചസ്റ്റർ : ഇന്ത്യക്കെതിരായ ടെസ്റ്റിൽ 200 കടന്ന് ഇംഗ്ലണ്ട് . ഓപ്പണർമാരായ ബെൻ ഡകറ്റ് 94 (100) , സാക് ക്രൗളി 84 (113) എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്നത്. ജോ റൂട്ട് ഒലീ പോപ്പ് എന്നിവരാണ് ക്രീസിൽ. രവീന്ദ്ര ജഡേജ , അരങ്ങേറ്റക്കാരൻ അൻഷുൽ കംബോജ് എന്നിവർ ഇന്ത്യക്കായി വിക്കറ്റുകൾ വീഴ്ത്തി.

ഋഷഭ്​ പന്ത്, യശ്വസി ജയ്‌സ്വാൾ, സായ് സുദർശൻ എന്നിവരുടെ അർദ്ധ സെഞ്ചുറി മികവിൽ ഇന്ത്യയുയർത്തിയ 358 റൺസ് ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 166 റൺസ് കൂട്ടി ചേർത്താണ് പിരിഞ്ഞത്. 113 പന്തിൽ 13 ബൗണ്ടറികളും ഒരു സിക്സുമടക്കം 84 റൺസ് നേടിയ ക്രൗളിയെ ജഡേജ കെഎൽ രാഹുലിന്റെ കൈകളിത്തിച്ചു. പിന്നാലെ സെഞ്ചുറിയിലേക്ക് ബാറ്റ് വീശിയ ബെൻ ഡക്കറ്റിനെ അരങ്ങേറ്റക്കാരനായ അൻഷുൽ കംബോജ് 94 റൺസിൽ പുറത്താക്കി.

TAGS :

Next Story