Quantcast

മാറ്റമില്ലാതെ യുണൈറ്റഡ്; പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയിട്ടും സമനില പിടിച്ച് ടോട്ടനം

പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയിട്ടും യുണൈറ്റഡിനെതിരെ സമനില നേടാനായത് ടോട്ടനത്തിന് നേട്ടമായി

MediaOne Logo

Web Desk

  • Published:

    15 Jan 2024 10:41 AM GMT

മാറ്റമില്ലാതെ യുണൈറ്റഡ്; പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയിട്ടും സമനില പിടിച്ച് ടോട്ടനം
X

ലണ്ടൻ: സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില കുരുക്ക്. ടോട്ടനം ഹോട്‌സ്പറാണ് മുൻ ചാമ്പ്യൻമാരെ സമനിലയിൽ തളച്ചത്(2-2). മൂന്നാം മിനിറ്റിൽ സ്‌ട്രൈക്കർ റാസ്മസ് ഹോയ്‌ലൻഡിലൂടെ ലീഡ് നേടിയ യുണൈറ്റഡ് പിന്നീട് ഗോൾവഴങ്ങുകയായിരുന്നു. നിലവിൽ പോയന്റ് പട്ടികയിൽ യുണൈറ്റഡ് ഏഴാമതും ടോട്ടനം അഞ്ചാമതുമാണ്.

19ാം മിനിറ്റിൽ ബ്രസീൽ താരം റിച്ചാർലിസനിലൂടെയാണ് ടോട്ടനം സമനില പിടിച്ചത്. സമീപകാലത്തായി മികച്ച ഫോം തുടരുന്ന റിച്ചാലിസൻ ഇതുവരെ ആറുഗോളുകളാണ് നേടിയത്. ഏഷ്യാകപ്പിൽ പങ്കെടുക്കുന്നതിനാൽ ക്യാപ്റ്റൻ സൺ ഹ്യൂങ് മിൻ ഇല്ലാതെയാണ് ടീം ഇറങ്ങിയത്. 40ാം മിനിറ്റിൽ മാർക്കസ് റാഷ്‌ഫോർഡിലൂടെ യുണൈറ്റഡ് വീണ്ടും ലീഡ് നേടി. എന്നാൽ രണ്ടാംപകുതിയുടെ ആദ്യ മിനിറ്റിൽ റോഡ്രിഗോ ബെന്റാംഗറിലൂടെ സന്ദർശകർ വീണ്ടും ഒപ്പമെത്തി.

പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയിട്ടും യുണൈറ്റഡിനെതിരെ സമനില നേടാനായത് ടോട്ടനത്തിന് നേട്ടമായി. പന്തടക്കത്തിലും ഷോട്ടുതിർക്കുന്നതിലുമെല്ലാം ടീം മുന്നിലായിരുന്നു. നിരവധി സുവർണാവസരങ്ങളാണ് യുണൈറ്റഡ് നഷ്ടപ്പെടുത്തിയത്. ജനുവരി ട്രാൻസ്ഫറിൽ ലോണിലെടുത്ത ജർമ്മൻതാരം തിമോ വെർണർ ടോട്ടനം ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. പരിക്ക് ഭേദമായി ദീർഘകാലത്തിന് ശേഷം അർജന്റൈൻ പ്രതിരോധ താരം ലിസാന്ധ്രോ മാർട്ടിനസ് യുണൈറ്റഡിനായി കളത്തിലിറങ്ങി.

Next Story