Quantcast

മൂടൽ മഞ്ഞ് വില്ലനായി;ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം വൈകുന്നു.

കാലാവസ്ഥയിൽ വ്യത്യാസം വന്നില്ലെങ്കിൽ മത്സരം ഉപേക്ഷിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്

MediaOne Logo

Sports Desk

  • Published:

    17 Dec 2025 8:51 PM IST

മൂടൽ മഞ്ഞ് വില്ലനായി;ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം വൈകുന്നു.
X

ലഖ്നൗ: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള നാലാം ടി20 മത്സരം മൂടൽ മഞ്ഞ് മൂലം വൈകുന്നു.ഏക്ന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകുന്നേരം 6:30 ന് നടക്കേണ്ടിയിരുന്ന ടോസ് കനത്ത മഞ്ഞ് മൂലം കാഴ്ച്ച പരിധി കുറഞ്ഞതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

ലഖ്‌നൗവിലെ വായു നിലവാരം (AQI) 400-ൽ എത്തിയതിനാൽ ഹാർദിക് പാണ്ഡ്യ അടക്കമുള്ള താരങ്ങൾ മാസ്ക് ധരിച്ചാണ് പരിശീലനത്തിന് എത്തിയത്. കാലാവസ്ഥയിൽ വ്യത്യാസം വന്നില്ലെങ്കിൽ മത്സരം ഉപേക്ഷിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ ഇന്ത്യ നിലവിൽ 2-1ന് മുന്നിലാണ്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

കട്ടക്കിൽ ഡിസംബർ ഒൻപതിന് നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യക്കായിരുന്നു വിജയം. രണ്ടാം മത്സരത്തിൽ വിജയിച്ചുകൊണ്ട് ദക്ഷിണാഫ്രിക്ക തിരിച്ചുവന്നു. ഡിസംബർ 14 ന് മൂന്നാം ടി20യിൽ ബൗളിം​ഗ് കരുത്തിൽ വിജയിച്ചതോടെ ഇന്ത്യ പരമ്പരയിൽ മുന്നിലായി. ഡിസംബർ 19 ന് അഹമ്മദാബാദിൽ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് അഞ്ചാം മത്സരം

TAGS :

Next Story