Quantcast

വിരാട് കോഹ്‌ലിയോ, ആരാണയാൾ; ഇന്ത്യൻ താരത്തെ അറിയില്ലെന്ന് ഫുട്‌ബോളർ റൊണാൾഡോ

താങ്കൾക്ക് വിരാട് കോഹ്ലിയെ അറിയുമോ? യൂട്യൂബർ സ്പീഡ് റൊണാൾഡോയോട് ചോദിച്ചു. ആരാണ് അതെന്നായിരുന്നു ബ്രസീലിയൻ മറുപടി നൽകിയത്.

MediaOne Logo

Web Desk

  • Published:

    11 Jan 2024 9:30 AM GMT

വിരാട് കോഹ്‌ലിയോ, ആരാണയാൾ; ഇന്ത്യൻ താരത്തെ അറിയില്ലെന്ന് ഫുട്‌ബോളർ റൊണാൾഡോ
X

ബ്രസീലിയ: ലോക ക്രിക്കറ്റിലെ ഏറ്റവും ജനപ്രിയ താരമാണ് ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ലോകമെമ്പാടും ആരാധകരുള്ള താരം. അടുത്തിടെ സാക്ഷാൽ ലയണൽ മെസിയെ മറികടന്ന് പ്യൂബിറ്റി സ്‌പോർട്‌സ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്‌കാരവും നേടിയിരുന്നു. ഇതൊക്കെയാണെങ്കിലും കോഹ്‌ലിയെ തനിക്ക് അറിയില്ലെന്ന് വ്യക്തമാക്കുകയാണ് ബ്രസീൽ ലോകകപ്പ് ഹീറോയായിരുന്ന റൊണാൾഡോ നസാരിയോ.

യൂട്യൂബറുമായുള്ള സംഭാഷണത്തിലാണ് ഇന്ത്യൻ താരം ചർച്ചാ വിഷയമായത്. താങ്കൾക്ക് വിരാട് കോഹ്ലിയെ അറിയുമോ? യൂട്യൂബർ സ്പീഡ് റൊണാൾഡോയോട് ചോദിച്ചു. ആരാണ് അതെന്നായിരുന്നു ബ്രസീലിയൻ മറുപടി നൽകിയത്. ഇന്ത്യൻ താരമെന്ന് ആവർത്തിച്ചെങ്കിലും അറിയില്ലെന്ന് തന്നെയാണ് റൊണാൾഡോയുടെ പ്രതികരണം. 'അപ്പോൾ താങ്കൾക്ക് വിരാട് കോഹ്ലിയെ അറിയില്ല?' സ്പീഡ് ഒരിക്കൽകൂടി ആവർത്തിച്ചു. അയാൾ ഒരു കായിക താരമാണോയെന്ന് റൊണാൾഡോ സംശയത്തോടെ വീണ്ടും അന്വേഷിച്ചു. കോഹ്ലി ഒരു ക്രിക്കറ്റ് താരമെന്ന് സ്പീഡ് മറുപടി നൽകി. എന്നാൽ കോഹ്ലിയെ ബ്രസീലുകാർക്ക് അറിയാനിടയില്ലെന്ന് റൊണാൾഡോ പറഞ്ഞു. ഒടുവിൽ വിരാട് കോഹ്‌ലിയുടെ ഫോട്ടോ റൊണാൾഡോയെ കാണിച്ച ശേഷമാണ് വീഡിയോ അവസാനിപ്പിച്ചത്.

സമൂഹ മാധ്യങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. നേരത്തെയും ക്രിക്കറ്റ് താരങ്ങളെ അറിയില്ലെന്ന് ഫുട്‌ബോൾ ഇതിഹാസ താരങ്ങൾ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇന്ത്യയിൽ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ മുഖ്യാതിഥിയായി എത്തിയത് മുൻ ഫുട്‌ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമായിരുന്നു.

TAGS :

Next Story