Quantcast

'പാണ്ഡ്യക്ക് പകരക്കാരനാവേണ്ടിയിരുന്നത് മറ്റൊരു താരം': ഏഷ്യാകപ്പ് ടീം സെലക്ഷനിൽ ഗൗതം ഗംഭീർ

''ഹാര്‍ദിക്കിന് പകരക്കാരനാവാന്‍ കഴിയുന്നൊരു താരം എന്തായാലും ടീമില്‍ വേണമായിരുന്നു. പക്ഷെ അതൊരിക്കലും ശാര്‍ദ്ദുല്‍ താക്കൂറായിരുന്നില്ല''

MediaOne Logo

Web Desk

  • Updated:

    2023-08-23 08:21:46.0

Published:

23 Aug 2023 8:10 AM GMT

പാണ്ഡ്യക്ക് പകരക്കാരനാവേണ്ടിയിരുന്നത് മറ്റൊരു താരം: ഏഷ്യാകപ്പ്  ടീം സെലക്ഷനിൽ ഗൗതം ഗംഭീർ
X

ന്യൂഡല്‍ഹി: ശര്‍ദുല്‍ താക്കൂറിന് പകരം ശിവം ദുബെയെ ആയിരുന്നു ടീമിലേക്ക് പരിഗണിക്കേണ്ടിയിരുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഏഷ്യാ കപ്പിനുള്ള ടീമില്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ 'ബാക്ക് അപ്പായി' ടീമിലുള്ളത് ശാര്‍ദുല്‍ താക്കൂറാണ്. എന്നാല്‍ ശാര്‍ദുലിന് ഒരിക്കലും ഹാര്‍ദിക്കിന്‍റെ പകരക്കാരനാവാന്‍ പറ്റില്ലെന്നും ഗംഭീര്‍ പറഞ്ഞു.

''ഏഷ്യാ കപ്പ് ടീമില്‍ ഓള്‍ റൗണ്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടിയിരുന്ന കളിക്കാരന്‍ ശിവം ദുബെ ആയിരുന്നു. കാരണം, അവന്‍ മികച്ച ഫോമിലാണെന്നത് തന്നെ. ഹാര്‍ദിക്കിന് പകരക്കാരനാവാന്‍ കഴിയുന്നൊരു താരം എന്തായാലും ടീമില്‍ വേണമായിരുന്നു. പക്ഷെ അതൊരിക്കലും ശാര്‍ദുല്‍ താക്കൂറായിരുന്നില്ല. കാരണം, ശാര്‍ദുലിന് ഒരിക്കലും ഹാര്‍ദിക്കിനെ പോലെ ബാറ്റ് ചെയ്യാനാവില്ല. അതുകൊണ്ടുതന്നെ ശാര്‍ദുലിന് ഒരിക്കലും ഹാര്‍ദിക്കിന്‍റെ ബാക്ക് അപ്പ് ആവാനാവില്ലെന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു.

18 അംഗ സംഘത്തെയാണ് ബി.സി.സി.ഐ സെലക്ഷൻ സമിതി തലവൻ അജിത് അഗർക്കർ പ്രഖ്യാപിച്ചത്. അതേസമയം ഇന്ത്യയുടെ ഏഷ്യാകപ്പ് ടീമിലെ ഭാഗ്യവാൻ സൂര്യകുമാറാണെന്നായിരുന്നു മുന്‍ ആസ്‌ട്രേലിയന്‍ താരവും ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ പരിശീലകനുമായ ടോം മൂഡിയുടെ അഭിപ്രായം. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു ടോം മൂഡിയുടെ പ്രതികരണം.

സൂര്യകുമാറിന് പകരം ജയ്‌സ്വാളിനെപ്പോലൊരു കളിക്കാരനോ അല്ലെങ്കിൽ ഒരു അധിക റിസ്റ്റ് സ്പിന്നറോ ടീമിൽ ഇടം നേടാമായിരുന്നുവെന്നും ടോം മൂഡി അഭിപ്രായപ്പെട്ടു.

ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീം ഇങ്ങനെ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, കെ എൽ രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (വിസി), രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, അക്സർ പട്ടേൽ, കുൽദീപ് ബി യാദവ്, ജസ്പ്രീത് ബി യാദവ്. മുഹമ്മദ് ഷമി, മുഹമ്മദ്. സിറാജ്, പ്രസിദ്ധ് കൃഷ്ണ.

TAGS :

Next Story