പരാഗിന് പകരം ഗെയ്ക്‌വാഡ് ; ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള ഇന്ത്യ എ ടീമിൽ ഇടംപിടിച്ച് ചെന്നൈ നായകൻ

മുംബൈ : പരിക്കേറ്റ രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് പകരം ഋതുരാജ് ഗെയ്ക്‌വാഡിനെ ഉൾപ്പെടുത്തി ഇന്ത്യ എ ടീം. ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള നിരയിലാണ് ഗെയ്ക്‌വാഡ് ഇടംപിടിച്ചത്. ടീമിന്റെ ഉപനായകനായി കൂടിയാണ് ഗെയ്ക്‌വാഡിന്റെ വരവ്. ഹാംസ്‌ട്രിങിന് പരിക്കേറ്റ പരാഗ് ബെംഗളുരുവിലെ സെന്റർ ഓഫ് റീഹാബിലേഷനിൽ ചികിത്സ തേടും.
ടീം : തിലക് വർമ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്‌വാഡ് (വൈസ് ക്യാപ്റ്റൻ), പ്രിയൻഷ് ആര്യ, വൈഭവ് സൂര്യവൻഷി, ആയുഷ് ബധോണി, നിഷാന്ത് സിന്ധു, സൂര്യാൻശ് ഷെഡ്ഗേ, പ്രഭ്സിമ്രൻ സിങ്, കുമാർ കുശാഗ്ര, വിപ്രാജ് നിഗം, യാഷ് താക്കൂർ, യുദ്വീർ സിങ്, അൻഷുൽ കംബോജ്, അർഷാദ് ഖാൻ, അൻകുൽ റോയ്
Next Story
Adjust Story Font
16

