'ബാറ്റ് ചെയ്തിരുന്നെങ്കിൽ സിക്സും ഫോറും നേടാമായിരുന്നു'; സൂര്യകുമാർ ക്രീസിലെത്താത്തതിൽ പ്രതികരിച്ച് ഗവാസ്‌കർ
ഇന്ത്യയുടെ എട്ട് വിക്കറ്റ് നഷ്ടമായിട്ടും ഒമാനെതിരെ ബാറ്റുചെയ്യാൻ സൂര്യകുമാർ എത്തിയിരുന്നില്ല

മുംബൈ: ഏഷ്യാകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഒമാനെതിരായ അവസാന മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിങിനിറങ്ങാത്തതിൽ പ്രതികരിച്ച് സുനിൽ ഗവാസ്‌കർ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യ ഒമാനെതിരെ 21 റൺസിന് വിജയിച്ചിരുന്നു. സഞ്ജു സാംസണിന്റെ അർധ സെഞ്ച്വറി മികവിൽ ഇന്ത്യ ടൂർണമെന്റിലെ ഉയർന്ന ടീം ടോട്ടലാണ് പടുത്തുയർത്തിയത്. എന്നാൽ മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടമായിട്ടും ബാറ്റിങിനിറങ്ങാൻ സൂര്യ തയാറായില്ല. ഇതോടെയാണ് താരത്തിന്റെ തീരുമാനത്തിനെതിരെ പ്രതികരണവുമായി ഗവാസ്‌കർ രംഗത്തെത്തിയത്.
ഒമാനെതിരായ മത്സരത്തിൽ സൂര്യകുമാർ ബാറ്റിംഗിന് ഇറങ്ങിയിരുന്നെങ്കിൽ അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിക്കുമായിരുന്നുവെന്ന് മുന്ർ ഇന്ത്യന്ർ താരവും കമന്ർറേറ്ററുമായ ഗവാസ്കര്ർ പറഞ്ഞു. അതേസമയം പാകിസ്താനെതിരായ മത്സരത്തിൽ സൂര്യയുടെ പ്രകടനത്തെ പ്രശംസിക്കാനും ഗവാസ്‌കർ മറന്നില്ല.
'ഒരു ഓവർ എങ്കിലും ബാറ്റ് ചെയ്തിരുന്നെങ്കില്ർ അദ്ദേഹത്തിന് സിക്സും ഫോറും നേടാമായിരുന്നു. അത് അദ്ദേഹത്തിന് വരും മത്സരങ്ങളില്ർ അദ്ദേഹത്തിന് ഗുണം ചെയ്യുമായിരുന്നു. ചിലപ്പോൾ പാകിസ്താനെതിരെ ബാറ്റ് ചെയ്തതിനാൽ പരിശീലനം ആവശ്യമില്ലായിരിക്കാം. ഇന്ത്യക്ക് പെട്ടെന്ന് വിക്കറ്റ് നഷ്ടപ്പെട്ടാലും കുൽദീപ് യാദവിന്റെ ബാറ്റിംഗ് സാഹയിക്കുമെന്ന ധാരണയിലാവണം ബാറ്റിംഗിന് അയച്ചത്' -ഗവാസ്‌കർ പറഞ്ഞു. ഞായറാഴ്ച നടക്കുന്ന സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ
Adjust Story Font
16

