ദുലീപ് ട്രോഫി : ഗിൽ നോർത്ത് സോണിനെ നയിക്കും

ബെംഗളൂരു : ദുലീപ് ട്രോഫിക്കുള്ള നോർത്ത് സോൺ ടീമിനെ ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ ശുഭ്മൻ ഗിൽ നയിക്കും. അങ്കിത് കുമാറാണ് വൈസ് ക്യാപ്റ്റൻ. ഐ.പി.എൽ താരങ്ങളായ യാഷ് ദുൽ, അൻഷുൽ കംബോജ്, ആയുഷ് ബാധോണി, അർഷ്ദീപ് സിങ്, ഹർഷിത് റാണ എന്നിവരും ടീമിലിടം പിടിച്ചു.
നേരത്തെ പ്രഖ്യാപിച്ച ഈസ്റ്റ് , വെസ്റ്റ് ടീമുകളെ ശർദുൽ താക്കൂർ, ഇഷാൻ കിഷൻ എന്നിവരാണ് നയിക്കുന്നത്. ആഗസ്റ്റ് 28 മുതൽ മത്സരങ്ങൾ നടക്കും. ഗില്ലിന് കീഴിൽ ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തിൽ നേരിട്ട ഇന്ത്യ പരമ്പര സമനിലയാക്കിയിരുന്നു.
Next Story
Adjust Story Font
16

