Quantcast

"ഒറ്റ ശരീരത്തില്‍ രണ്ട് കളിക്കാര്‍, അതാണയാള്‍"; ഇന്ത്യന്‍ താരത്തെ വാനോളം പുകഴ്ത്തി മഗ്രാത്ത്

"അവന്‍ നന്നായി ബൗൾ ചെയ്യുകയാണെങ്കിൽ, അത് അവന്‍റെ ബാറ്റിംഗിലും സ്വാധീനം ചെലുത്തും"

MediaOne Logo

Web Desk

  • Published:

    2 Aug 2022 5:34 PM IST

ഒറ്റ ശരീരത്തില്‍ രണ്ട് കളിക്കാര്‍, അതാണയാള്‍; ഇന്ത്യന്‍ താരത്തെ വാനോളം പുകഴ്ത്തി  മഗ്രാത്ത്
X

‍‌ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയെ വാനോളം പുകഴ്ത്തി ആസ്‌ട്രേലിയൻ ബോളിങ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത്. ഹര്‍ദിക് ബുദ്ധിമാനായ ബൗളറും ശക്തനായ ഹിറ്ററുമാണെന്നും അയാള്‍ക്ക് മികച്ച ഗെയിം പ്ലാനുണ്ടെന്നും മഗ്രാത്ത് പറഞ്ഞു.

"ക്രിക്കറ്റ് വളരെ ആത്മവിശ്വാസമുള്ളൊരു കളിയാണ്. അങ്ങനെ നോക്കുമ്പോള്‍ ഹർദിക് വളരെ ആത്മവിശ്വാസമുള്ള കളിക്കാരനാണ്. അവൻ നന്നായി ബൗൾ ചെയ്യുകയാണെങ്കിൽ, അത് അവന്‍റെ ബാറ്റിംഗിലും സ്വാധീനം ചെലുത്തും. ഒറ്റ ശരീരത്തില്‍ രണ്ട് കളിക്കാര്‍, അതാണയാള്‍. ബുദ്ധിമാനായ ഒരു ബൗളറും ശക്തനായ ഹിറ്ററുമാണ് അയാള്‍. മികച്ച ഗെയിം പ്ലാനുകളാണ് അയാളുടേത്," മഗ്രാത്ത് പറഞ്ഞു.

ഇന്ത്യ കണ്ട ഏറ്റവും മികച്ച റൗണ്ടർമാരില്‍ ഒരാളായ ഹര്‍ദിക് പാണ്ഡ്യ കഴിഞ്ഞ മാസം ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ വിജയങ്ങളിലെ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു. പരമ്പരയിലുടനീളം ഓള്‍ റൗണ്ട് മികവ് പുറത്തെടുത്ത താരം പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകനായ പാണ്ഡ്യ കന്നി സീസണില്‍ തന്നെ ടീമിനെ കിരീടമണിയിച്ചിരുന്നു.

TAGS :

Next Story