തകർത്തടിച്ച് സ്മൃതിയും ഗ്രേസും; ആർസിബി വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ
37 പന്തിൽ 75 റൺസ് നേടിയ ഗ്രേസ് ഹാരിസ് രണ്ട് വിക്കറ്റുമായി ബോളിങിലും തിളങ്ങി

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫൈനലിൽ. യുപി വാരിയേഴ്‌സ് ഉയർത്തിയ 144 റൺസ് വിജയലക്ഷ്യം 13.1 ഓവറിൽ ആർസിബി അനായാസം മറികടന്നു. ഗ്രേസ് ഹാരിസിന്റേയും (37 പന്തിൽ 75), സ്മൃതി മന്ദാനയുടേയും ഗ്രേസ് ഹാരിസും ആർസിബിക്കായി അർധസെഞ്ച്വറി നേടി. എട്ട് മത്സരത്തിൽ ആറു ജയവുമായാണ് ബെംഗളൂരു ഫൈനലിലേക്ക് മുന്നേറിയത്.
യുപി വാരിയേഴ്‌സ് ഉയർത്തിയ 144 റൺസ് തേടിയിറങ്ങിയ ആർസിബിക്കായി ഓപ്പണർമാരായ സ്മൃതി മന്ദാനയും ഗ്രേസ് ഹാരിസും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 108 റൺസ് കൂട്ടിചേർത്തു. 37 പന്തിൽ 13 ഫോറും രണ്ട് സിക്‌സറും സഹിതം 75 റൺസെടുത്ത ഗ്രേസ് ഹാരിസ് ടോപ് സ്‌കോററായി. 27 പന്തിൽ എട്ട് ഫോറും രണ്ട് സിക്‌സറുമടക്കം 54 റൺസാണ് സ്മൃതിയുടെ സമ്പാദ്യം. ഇരുവരും മടങ്ങിയെങ്കിലും ജോർജ് വോളും(16), റിച്ച ഘോഷും(0) ആർസിബിയെ മറ്റൊരു ഫൈനലിലേക്ക് നയിച്ചു.
നേരത്തെ ദീപ്തി ശർമയുടെ(43 പന്തിൽ 55) അർധ സെഞ്ച്വറി കരുത്തിലാണ് യുപി വാരിയേഴ്‌സ് ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. ക്യാപ്റ്റൻ മെഗ് ലാനിങ്(41)മികച്ച പിന്തുണ നൽകി. എന്നാൽ മധ്യനിര തകർന്നടിഞ്ഞതോടെ യുപിയ്ക്ക് വലിയ ലക്ഷ്യത്തിലേക്ക് മുന്നേറാനായില്ല. ആർസിബിക്കായി നദിനെ ഡിക്ലെർക്ക് നാല് വിക്കറ്റ് വീഴ്ത്തി
Adjust Story Font
16

