Quantcast

വനിത ക്രിക്കറ്റ് ലോകകപ്പിന് വേദിയാവാനൊരുങ്ങി കാര്യവട്ടം

സെപ്റ്റംബർ അവസാനത്തിലും ഒക്ടോബറിലുമായി 4 മത്സരങ്ങളാണ് കാര്യവട്ടത്ത് നടക്കുക

MediaOne Logo

Sports Desk

  • Updated:

    2025-08-12 10:18:26.0

Published:

12 Aug 2025 3:41 PM IST

വനിത ക്രിക്കറ്റ് ലോകകപ്പിന് വേദിയാവാനൊരുങ്ങി കാര്യവട്ടം
X

തിരുവനന്തപുരം : ഈ വർഷം നടക്കുന്ന വനിത ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാവാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം. സെപ്റ്റംബർ 30 മുതൽ ആരംഭിക്കുന്ന ടൂർണമെന്റിൽ 4 മത്സരങ്ങളാണ് കാര്യവട്ടത്ത് നടക്കുക. പുരുഷ ലോകകപ്പ് സന്നാഹ മത്സരങ്ങൾക്ക് വേദിയായിട്ടുള്ള കാര്യവട്ടം ഇതാദ്യമായാണ് ഒരു ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്.

സെമി ഫൈനൽ ഉൾപ്പടെയുള്ള മത്സരങ്ങൾക്കാണ് കാര്യവട്ടം വേദിയാവുന്നത്. സെപ്റ്റംബർ 30 നാണ് ഇന്ത്യയുടെ ആദ്യ മത്സരം. നവംബർ 2 നാണ് ഫൈനൽ.

TAGS :

Next Story