Quantcast

'ക്രിക്കറ്റ് ആരാധകനാണോ, നിങ്ങളിത് ഇഷ്ടപ്പെടും'; കോഹ്‌ലിയുടെ അർധസെഞ്ച്വറിയിൽ ഗുജറാത്ത് ടൈറ്റൻസ്

കോഹ്‌ലിയുടെ പ്രകടനത്തിൽ ആശംസകൾ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    30 April 2022 12:20 PM GMT

ക്രിക്കറ്റ് ആരാധകനാണോ, നിങ്ങളിത് ഇഷ്ടപ്പെടും; കോഹ്‌ലിയുടെ അർധസെഞ്ച്വറിയിൽ ഗുജറാത്ത് ടൈറ്റൻസ്
X

മുംബൈ: ഐപിഎല്ലിന്റെ ഈ സീസണിൽ മോശം ഫോമിലായിരുന്ന വിരാട് കോഹ്‌ലിക്കെതിരെ വലിയ വിമർശനമായിരുന്നു ഉയർന്നത്. എന്നാൽ, ഗുജറാത്ത് ടൈറ്റൻസിനെതിരെ ഇന്ന് നടന്ന മത്സരത്തിൽ അർധസെഞ്ച്വറി നേടി 'കിങ് കോഹ്‌ലി' ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

കോഹ്‌ലിയുടെ പ്രകടനത്തിൽ ആശംസകൾ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇതിൽ ഏറെ ചർച്ചയായിരിക്കുകയാണ് എതിർ ടീം ഗുജറാത്ത് ടൈറ്റൻസിന്റെ ആശംസ. കോഹ്‌ലിയുടെ അർധസെഞ്ച്വറിയെ പ്രകീർത്തിച്ചാണ് ഗുജറാത്തിന്റെ ട്വീറ്റ്. 'നിങ്ങളൊരു ക്രിക്കറ്റ് ആരാധകനാണെങ്കിൽ നിങ്ങളിത് ഇഷ്ടപ്പെടും,ഏത് ടീമിനെ സപ്പോർട്ട് ചെയ്താലും' എന്നായിരുന്നു ഗുജറാത്ത് ടൈറ്റൻസിന്റെ ട്വീറ്റ്.



സ്‌കോർ 11 എത്തിനിൽക്കെ ക്യാപ്റ്റൻ ഡുപ്ലസീസിന്റെ വിക്കറ്റ് നഷ്ടപ്പെട്ട് റോയൽ ചലഞ്ചേഴ്സ് വൻ തകർച്ചയിലേക്ക് വീഴുമെന്ന് കരുതിയിരുന്ന മത്സരത്തിലാണ് കോഹ്‌ലിയുടെ സെൻസിബിൾ അർധസെഞ്ച്വറി. 53 ബോളിൽ 58 റൺസ് എടുത്താണ് കോഹ്ലി പവലിയനിലേക്ക് മടങ്ങിയത്. കോഹ്ലിയെ വിക്കറ്റ് മുന്നിൽ കുടുക്കിയത് മുഹമ്മദ് ഷമിയാണ്.

ഐപിഎല്ലിലെ ഈ സീസണിലെ 9 മത്സരങ്ങളിൽ നിന്ന് 128 റൺസായിരുന്നു കോഹ്ലി നേടിയിരുന്നത്. ആദ്യ മത്സരത്തിലെയും നാലാം മത്സരത്തിലെയും പ്രകടനം മാറ്റി നിൽത്തിയാൽ സീസണിൽ മോശം പ്രകടനമാണ് കോഹ്ലി കാഴ്ച്ചവെച്ചത്. 10 മത്സരങ്ങളിലെ രണ്ട് മത്സരങ്ങൾ തുടർച്ചയായി പൂജ്യത്തിന് പുറത്തായതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

Virat Kohli back in shape with Fifty vs Gujarat Titans, Twitter Goes Berserk

TAGS :

Next Story