Quantcast

"മില്ലീ ഐ.പി.എൽ കഴിഞ്ഞു കേട്ടോ"; മില്ലറിന് രസകരമായൊരു പിറന്നാളാശംസയുമായി ഹർദിക് പാണ്ഡ്യ

കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെ വെറും 31 പന്തിൽ നിന്ന് 64 റൺസാണ് മില്ലര്‍ അടിച്ചെടുത്തത്

MediaOne Logo

Web Desk

  • Published:

    10 Jun 2022 1:19 PM GMT

മില്ലീ ഐ.പി.എൽ കഴിഞ്ഞു കേട്ടോ;  മില്ലറിന് രസകരമായൊരു പിറന്നാളാശംസയുമായി ഹർദിക് പാണ്ഡ്യ
X

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ഒന്നാം ടി 20 മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച വച്ച് ദക്ഷിണാഫ്രിക്കയെ വിജയ തീരമണച്ച ഡേവിഡ് മില്ലർക്ക് രസകരമൊയൊരു പിറന്നാളംശസയുമായി ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ. മത്സരത്തിൽ വെറും 31 പന്തിൽ നിന്ന് 64 റൺസെടുത്ത മില്ലർ തന്നെയായിരുന്നു കളിയുടെ താരവും. തന്‍റെ പിറന്നാളിന് ഒരു ദിവസം മുമ്പേ തന്നെ മില്ലർ ആഘോഷമാരംഭിച്ചെന്നാണ് ആരാധകലോകം ഒറ്റ സ്വരത്തിൽ പറഞ്ഞത്.

ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിലെ തന്‍റെ സഹതാരമായിരുന്ന മില്ലർക്ക് ഇന്നാണ് ഹർദിക് പാണ്ഡ്യ ഇൻസ്റ്റഗ്രാമിലൂടെ ആശംസയറിച്ചത്. മില്ലർക്കൊപ്പമുള്ള ഫോട്ടോ പങ്കു വച്ച ശേഷം ഹർദിക് കുറിച്ചത് ഇങ്ങനെ.. "പിറന്നാളാശംസകൾ എന്‍റെ മില്ലീ.. പക്ഷേ ഐ.പി.എൽ കഴിഞ്ഞു കേട്ടോ.." ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി നടത്തിയ തകർപ്പൻ പ്രകടനം ദേശീയ ടീമിനു വേണ്ടിയും തുടരുന്നത് സൂചിപ്പിച്ചായിരുന്നു പാണ്ഡ്യയുടെ ആശംസ.


ഐ.പി.എല്ലിൽ തങ്ങളുടെ ആദ്യ സീസണിൽ തന്നെ കിരീടത്തിൽ മുത്തമിട്ട ഗുജറാത്ത് ടൈറ്റൻസിന്‍റെ പടയോട്ടത്തിൽ ഡേവിഡ് മില്ലർ നിർണ്ണായക സാന്നിധ്യമായിരുന്നു. 16 മത്സരങ്ങളിൽ നിന്ന് 481 റൺസായിരുന്നു മില്ലർ അടിച്ചു കൂട്ടിയത്. ഇന്നലെ അരുൺ ജെയ്റ്റ്‌ലീ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തകർത്തത്.

TAGS :

Next Story