Quantcast

'ഫിറ്റ്‌നസ് തെളിയിക്കട്ടെ, എന്നിട്ട് പരിഗണിച്ചാൽ മതി'; സെലക്ടമാരോട് ഹാർദിക്ക് പാണ്ഡ്യ

പന്തുകൊണ്ടും ബാറ്റുകൊണ്ടും താരത്തിന് കാര്യമായ സംഭാവനകളൊന്നും നല്‍കാനായിരുന്നില്ല. ഫിറ്റ്നസ് വീണ്ടെടുക്കാത്തത് കാരണം താരത്തിന് പന്തെറിയാനും കഴിഞ്ഞിരുന്നില്ല.

MediaOne Logo

Web Desk

  • Published:

    28 Nov 2021 9:58 AM GMT

ഫിറ്റ്‌നസ് തെളിയിക്കട്ടെ, എന്നിട്ട് പരിഗണിച്ചാൽ മതി; സെലക്ടമാരോട് ഹാർദിക്ക് പാണ്ഡ്യ
X

2021 ടി20 ലോകകപ്പിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയിൽ നിന്ന് ഏറെ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. പന്തുകൊണ്ടും ബാറ്റുകൊണ്ടും താരത്തിന് കാര്യമായ സംഭാവനകളൊന്നും നല്‍കാനായിരുന്നില്ല. ഫിറ്റ്നസ് വീണ്ടെടുക്കാത്തത് കാരണം താരത്തിന് പന്തെറിയാനും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ബാറ്റര്‍ എന്ന നിലയില്‍ മാത്രം ഹാര്‍ദിക്കിനെ ടീമിലുള്‍പ്പെടുത്തിയതിനെതിരെ ചില മുന്‍താരങ്ങള്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുക്കേണ്ടതിനാല്‍ സെലക്ഷനായി തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ഹര്‍ദിക് പാണ്ഡ്യ സെലക്ടര്‍മാരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ബൗളിങ്ങില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സമയം വേണമെന്ന് ഹാര്‍ദിക് പാണ്ഡ്യ ആവശ്യപ്പെട്ടതായാണ് വിവരം. ഫിറ്റ്നസ് തെളിയിക്കാനുളള ശ്രമത്തിലാണ് ഹാർദിക് പാണ്ഡ്യ. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലും താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല.

കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഹര്‍ദിക് പാണ്ഡ്യ പന്തെറിഞ്ഞിരുന്നില്ല. ഇതോടെ ടി20 ലോകകപ്പ് ടീമിലേക്ക് ഹര്‍ദിക്കിനെ ഉള്‍പ്പെടുത്തിയത് എന്തിന് എന്ന ചോദ്യം ശക്തമായിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ അഞ്ച് കളിയില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഹര്‍ദിക് പാണ്ഡ്യ പന്ത് എറിഞ്ഞത്. അവിടെ വിക്കറ്റ് നേടാനും കഴിഞ്ഞില്ല.

അതേസമയം, പാണ്ഡ്യയെ ഐപിഎൽ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസ് (എംഐ) നിലനിർത്താൻ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളും ശക്തമാണ്. കഴിഞ്ഞ രണ്ട് സീസണുകളിൽ പാണ്ഡ്യയുടെ പ്രകടനങ്ങൾ നിരാശപ്പെടുത്തുന്നതായിരുന്നു. അതേസമയം ഐപിഎൽ ലേലത്തിൽ പാണ്ഡ്യയുണ്ടാകും. ഐപിഎൽ 2015 ലേലത്തിൽ 10 ലക്ഷം രൂപയ്ക്ക് മുംബൈയില്‍ ചേർന്ന അദ്ദേഹത്തെ 2018 ഐപിഎല്ലില്‍ 11 കോടിക്കാണ് നിലനിര്‍ത്തിയിരുന്നത്.

TAGS :

Next Story