Quantcast

ഒന്നര വർഷത്തോളം ദേശീയ കുപ്പായം അണിയാതിരുന്ന ഇഷാൻ ടി20 ലോകകപ്പ് ടീമിലെത്തിയതെങ്ങനെ?

2023ൽ ആസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലാണ് ഇഷാൻ അവസാനമായി കളിക്കുന്നത്

MediaOne Logo

Sports Desk

  • Published:

    21 Dec 2025 12:48 AM IST

ഒന്നര വർഷത്തോളം ദേശീയ കുപ്പായം അണിയാതിരുന്ന ഇഷാൻ ടി20 ലോകകപ്പ് ടീമിലെത്തിയതെങ്ങനെ?
X

മുംബൈ: ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ സുപ്രധാന മാറ്റം ജിതേഷ് ശർമക്ക് പകരമായി ഇഷാൻ കിഷൻ ടീമിൽ ഉൾപ്പെട്ടു എന്നതായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനമാണ് ഇഷാനെ വീണ്ടും ടീമിലേക്കെത്തിച്ചത്. ഫൈനലിലെ സെഞ്ച്വറിയടക്കം മികച്ച പ്രകടനമാണ് ഇഷാൻ ടൂർണെമെന്റിലുടനീളം പുറത്തെടുത്തത്. പത്ത് ഇന്നിം​ഗ്സുകളിൽ നിന്നായി 517 റൺസ് അടിച്ചു കൂട്ടി ടൂർണമെന്റിലെ ടോപ്സ്കോററായതും ഇഷാനാണ്

ഇഷാൻ ഇതിനു മുമ്പും ഇന്ത്യൻ ടീമിൽ മികച്ച ഫോമിൽ കളിച്ചിരുന്ന താരമാണ്. ടോപ് ഓർഡറിൽ വിക്കറ്റ്കീപ്പർ ബാറ്റർ കളിക്കുന്നത് ടീമിന് കൂടുതൽ സ്ഥിരത നൽകുമെന്ന് വിശ്വസിക്കുന്നു. ഇതെല്ലാം ടീമിന്റെ കോംപിനേഷൻ അനുസരിച്ചുള്ള കാര്യങ്ങളാണെന്നും അ​ഗാർക്കർ പറഞ്ഞു. എന്നാൽ ബാക്കപ്പായാണ് ഇഷാനെ പരി​ഗണിച്ചിരിക്കുന്നത്. ആദ്യ ഇലവനിൽ സഞ്ജു സാംസൺ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2023ൽ ആസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലാണ് ഇഷാൻ അവസാനമായി കളിക്കുന്നത്. തുടർന്ന ദേശീയ മത്സരങ്ങളിൽ നിന്ന് ബ്രേക്ക് എടുക്കുകയായിരുന്നു. എന്നാൽ ബിസിസിഐയുടെ നിർദേശ പ്രകാരം ആഭ്യന്തര ടൂർണമെന്റ് കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് സെൻട്രൽ കോൺട്രാക്ട് നഷ്ടപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമായി സജീവമായെങ്കിലും ദേശീയ ടീമിൽ നിന്നുള്ള വിളി മാത്രം അകന്നു നിന്നു. ഈ വർഷം മെയിൽ സെൻട്രൽ കോൺട്രാക്ട് ലഭിക്കുകയും ചെയ്തു.

ശുഭ്മൻ ​ഗില്ലിന് പകരം സഞ്ജു സാംസൺ ഓപ്പണറായി തിരിച്ചെത്തിയതോടെയാണ് കാര്യങ്ങൾ മാറിമറിയുന്നത്. ഓപ്പണർ എന്ന രീതിയിലും വിക്കറ്റ് കീപ്പർ എന്ന രീതിയിലും സഞ്ജുവിന് പകരമാവാൻ ഇഷാന് സാധിക്കും എന്നത് ജിതേഷിന് മുകളിൽ ​ഇഷാനെ പരി​ഗണിക്കാൻ കാരണമായി. ഒരു ഇടവേളക്ക് ശേഷം ​ഗിൽ ഏഷ്യാ കപ്പിനുള്ള ടീമിൽ തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന് ടി20 ഓപ്പണർ സ്ഥാനം നഷ്ടമാവുന്നത്. നവംബറിൽ നടന്ന ആസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഒറ്റ മത്സരത്തിൽ തിളങ്ങാൻ സാധിക്കാതിരുന്ന സഞ്ജുവിന് ടീമിലെ സ്ഥാനവും നഷ്ടമായി. എന്നാൽ ഓപ്പണറായി ​ഗില്ലിന് തിളങ്ങാൻ സാധിക്കാതെ വന്നതോടെ സെലക്ടർമാർ മാറി ചിന്തിച്ചു. കഴിഞ്ഞ മത്സരത്തിൽ ​ഗില്ലിന് പരിക്കേറ്റതിനാൽ ഓപ്പണറായി അവസരം ലഭിച്ച സഞ്ജു 22 പന്തിൽ 37 റൺസുമായി നല്ല തുടക്കമാണ് ടീമിന് നൽകിയത്.

ദേശീയ ടീമിലേക്ക് തിരിച്ചെത്തിയതിൽ ഒരുപാട് സന്തോഷം എന്നാണ് ഇഷാൻ പ്രതികരിച്ചത്. സഞ്ജു ''വിയർപ്പു തുന്നിയിട്ട കുപ്പായം''.. എന്ന പാട്ടുള്ള ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെയാണ് സന്തോഷം പ്രകടിപ്പിച്ചത്.

TAGS :

Next Story